പ്രിയ സ്നേഹിതരേ, ഇടുക്കി ജില്ലാ സംഗമം യുകെയുടെ 25 മത് ചാരിറ്റിയും, വാർഷിക ചാരിറ്റിയുമായ ക്രിസ്മസ്-ന്യൂഇയർ ചാരിറ്റി ഈ വർഷം മൂന്ന് കുടുംബങ്ങൾക്കായി നല്കുന്നു. നിരവധി അപ്പീലുകളിൽ ഏറ്റവും അത്യാവശ്യമായതും, കമ്മറ്റി അംഗങ്ങൾ അന്വഷിച്ചതിന് ശേഷം മൂന്ന് കുടുംബങ്ങളെ തെരെഞ്ഞടുത്തു.

ആദ്യ ചാരിറ്റിക്കായി രാജാക്കാട്, മുക്കുടിയിൽ ഉള്ള ബിജുവിനും രോഗിയായ ഭാര്യ ഏലിയാമ്മയ്ക്കും കുടുംബത്തിനും ഒരു ഭവനത്തിനായിട്ടാണ് നമ്മളെ സമീപിക്കുന്നത്. ഇവർക്കുള്ള രണ്ട് മക്കളിൽ ഒരാൾ മുന്നോട്ട് പഠിക്കാൻ സാധിക്കാതെ പഠനം മുടങ്ങുകയും, മറ്റൊരാൾ 10-ാം ക്ലാസിൽ പഠിക്കുകയും ചെയ്യുന്നു. ബിജു ജോലിക്ക് പോയി കിട്ടുന്ന തുക ഭാര്യയുടെ ചികത്സയ്ക്കായി ചിലവിടേണ്ട അവസ്ഥയാണ്. ഇവരുടെ സ്വപ്നമായ ഒരു വീട് പണിയാനുള്ള ഒരു നിർവാഹമില്ലാതെ അവസ്ഥയിലാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിക്ക് മുൻപിൽ സഹായ അപേക്ഷയുമായി വന്നിരിക്കുന്നത്.

രണ്ടാമത്തെ ചാരിറ്റിക്കായി തെരഞ്ഞെടുത്തത് അടിമാലി, വെള്ളത്തൂവലിൽ ഉള്ള പൗലോസിൻ്റ കുടുംബത്തെയാണ്. കൂലി വേല ചെയ്യുന്ന പൗലോസിനും കുടുംബത്തിനും ഉള്ള വീട് പലരുടെയും സഹായത്താൽ പകുതിയാക്കിയിരുക്കുകയാണ്, വഴി സൗകര്യമില്ലാത്തതിനാൽ ജീപ്പ് റോഡിൽ നിന്നും കാൽ നടയായി 30 മിനിറ്റ് നടന്നാലെ ഇവരുടെ സ്ഥലത്ത് എത്താൻ സാധിക്കുകയുള്ളൂ, ഇവരുടെ സ്വപ്നമായ വീടു പണി പൂർത്തിയാക്കാൻ ഇവർക്ക് സാധിച്ചില്ല, ഈ അവസരത്തിലാണ് ഇടുക്കി ജില്ലാ സംഗമത്തിൻ്റെ സഹായം അഭ്യർത്ഥിച്ചത്.

മൂന്നാമതായി കുഞ്ചിതണ്ണി വില്ലേജിൽ എല്ലകല്ലിൽ താമസിക്കുന്ന രോഗിയും, വിധവയുമായ 58 വയസുള്ള അമ്മിണി എന്ന സഹോദരിക്ക് ചികിത്സാ സഹായത്തിനായും സഹായം അഭ്യർത്ഥിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏതൊരു മനുഷ്യൻ്റെയും വലിയ സ്വപ്നമാണ് അടച്ചുറപ്പുള്ള ഒരു ഭവനം, ഈ കോവിഡ് കാലഘട്ടത്തിലും ഇടുക്കി ജില്ലാ സംഗമം ഈ രണ്ട് കുടുംബത്തിന്റെയും സ്വപ്നമായ ഭവനം നിർമ്മിച്ച് നൽകുക എന്ന ഉത്തരവാദിത്വം 202l ൽ ഏറ്റെടുക്കുകയാണ് , ഈ സ്വപ്ന സാക്ഷാത്കാരത്തിന് നിങ്ങൾ ഏവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള തുക ഇടുക്കി ജില്ലാ സംഗമം അക്കൗണ്ടിൽ കൈമാറി ഈ കുടുംബങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റാൻ പങ്കാളിയാകൂ,  ഇടുക്കി ജില്ലാ സംഗമം നാട്ടിലും, യു കെയിലുമായി ഇതുവരെ ഒരു കോടി രണ്ട് ലക്ഷം രൂപയുടെ ചാരിറ്റി നടത്തി കഴിഞ്ഞു.

ഇടുക്കിജില്ലാ സംഗമത്തിന്റ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

BANK – BARCLAYS

ACCOUNT NAME – IDUKKI JILLA SANGAMAM .

ACCOUNT NO — 93633802.
SORT CODE — 20 76 92.

ഇടുക്കി ജില്ലാ സംഗമം കമ്മറ്റിക്ക് വേണ്ടി കൺവീനർ,
ജിമ്മി ജേക്കബ്.
07572 880046