ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലേക്ക് അനധികൃതമായി ആളുകൾ എത്തുന്നത് തടയാൻ കർശന നടപടികളുമായി അധികൃതർ. ഇതിന്റെ ഭാഗമായി മതിയായ രേഖകൾ ഇല്ലാതെ ജോലി ചെയ്യുന്ന വിദ്യാർത്ഥികളെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ തുടർന്ന് വരികയാണ്. അനധികൃതമായി ഡെലിവറി ജോലി ചെയ്ത രണ്ട് പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോം ഓഫീസ് അറിയിക്കുന്നത് അനുസരിച്ച് സ്കിൽഡ് വിസയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് യുകെയിൽ തുടരാൻ കഴിയും.
പരിശോധനകൾ തുടരുകയാണ് നിലവിൽ. ടയർ 2 (ജനറൽ) വിസയ്ക്ക് കീഴിലാണ് ഭൂരിപക്ഷം ആളുകളും ജോലി ചെയ്യുന്നത്. എന്നാൽ തൊഴിൽ രംഗം മാറ്റി രണ്ട് പേർ ജോലി ചെയ്ത സാഹചര്യത്തിലാണ് നടപടി വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്. 2023 ജനുവരിയിൽ ടയർ 2 സ്‌കിൽഡ് വർക്കറായി യുകെയിൽ ജോലി ചെയ്യാൻ കയറിയ ഇയാൾക്ക് അനുവദിച്ച തൊഴിൽ രംഗത്ത് നിന്ന് മാറി ജോലി ചെയ്തതിനെ തുടർന്നാണ് എംഇടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ ഇയാളുടെ കൈവശം ഡെലിവറി ബാഗുണ്ടായിരുന്നതായി പോലീസുകാർ പറഞ്ഞു. ടയർ 2 വിസയ്ക്ക് കീഴിൽ അനുവദിച്ച ജോലി അല്ല പ്രതി ചെയ്തതെന്നും, സിസിടിവി ദൃശ്യങ്ങളിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്തതിന്റെ തെളിവുകൾ ഉണ്ടെന്നുമാണ് പോലീസ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇത് ഇമിഗ്രേഷൻ ആക്ട് 1971 ന്റെ S24(1)(b)(ii) പ്രകാരം കുറ്റകരണമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ കേസ് തുടരുകയാണ്.
അതേസമയം, വിസ വ്യവസ്ഥകൾ നിങ്ങൾക്ക് ഏതൊക്കെ ജോലികൾ ചെയ്യാമെന്നും എന്തുചെയ്യാൻ കഴിയില്ലെന്നും വ്യക്തമാക്കുന്നതാണെന്ന് അധികൃതർ പറയുന്നു. പഠനം, അനുവദനീയമായ ജോലി, വോളന്ററി വർക്ക് എന്നിവയാണ് നിലവിൽ വിസ അനുവാദം നൽകിയിരിക്കുന്നത്. സ്റ്റേറ്റ് പെൻഷൻ, തൊഴിൽ രംഗം മാറ്റാനും ഈ വിസയ്ക്ക് കീഴിൽ കഴിയില്ല.
Leave a Reply