സ്വന്തം ലേഖകൻ
ബ്രിട്ടീഷ് എംപിയെ ഡെബ്ബി എബ്രഹാമിനെ നാടുകടത്തിയ സംഭവം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വീഴ്ച ആയിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബ്രിട്ടീഷ് ഹൈക്കമ്മീഷണറും ഈ നടപടിയിൽ ഉള്ള കടുത്ത പ്രതിഷേധം അറിയിച്ചു എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത് . മോദി സർക്കാരിൻറെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് ഇതെന്ന് വിവിധ നേതാക്കൾ പ്രതികരിച്ചു.
” എന്റെ കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ പോലും പറയുന്നത് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല എന്നാണ്, നാടുകടത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ”. കടുത്ത അമർഷത്തോടെ ഡെബ്ബി എബ്രഹാം പറഞ്ഞു .
കാശ്മീരിലെ ആർട്ടിക്കിൾ 370ൽ ഇന്ത്യൻ ഗവൺമെന്റിന്റെ തീരുമാനത്തെ വിമർശിച്ച ബ്രിട്ടീഷ് എംപിയെ ഇ – വിസ റിജക്ട് ചെയ്യപ്പെട്ടു എന്ന കാരണത്താലാണ് ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കാതെ, ദുബായിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത് . ബ്രിട്ടനിലെ ആൾ പാർട്ടി പാർലമെന്റ് ഗ്രൂപ്പ് ഫോർ കാശ്മീരിന്റെ ചെയർപേഴ്സൺ ആയ മിസ്സ് എബ്രഹാമിനെ ഒരു കുറ്റവാളിയോട് എന്ന പോലെയാണ് പെരുമാറിയത് എന്ന് അവർ വെളിപ്പെടുത്തിയിരുന്നു .
അവർക്ക് ഇന്ത്യ സന്ദർശിക്കാൻ ആവശ്യമായ യഥാർത്ഥ വിസ ഇല്ല എന്നാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ മറുപടി. എംപിയെ എന്താണ് രാജ്യത്തു പ്രവേശിപ്പിക്കാത്തത് എന്നതിൽ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ഇന്ത്യൻ ഗവൺമെന്റ് നോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ 8 അമ്പതിന് ഡൽഹി എയർപോർട്ടിൽ എത്തിയ മിസ്സ് എബ്രഹാമിനെ, ഒക്ടോബർ 2020 വരെ വാലിഡിറ്റി ഉള്ള ഇ – വിസ വാലിഡ് അല്ല എന്ന കാരണം പറഞ്ഞാണ് പിടിച്ചുനിർത്തിയത്. ” മറ്റുള്ളവരെ പോലെ ഞാനും ഇമിഗ്രേഷൻ ഡെസ്കിൽ രേഖകളുമായി കാത്തുനിൽക്കുകയായിരുന്നു, എന്നാൽ എന്റെ ഊഴം എത്തിയപ്പോൾ എന്റെ ചിത്രം എടുക്കുകയും, പാസ്പോർട്ടുമായി 10 മിനിറ്റ് നേരത്തേക്ക് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ എവിടെയോ പോവുകയും ചെയ്തു. അല്പസമയത്തിനു ശേഷം തിരിച്ചുവന്ന അയാൾ എന്നോട് വളരെ മോശമായിട്ടാണ് പെരുമാറിയത്. അയാളോടൊപ്പം ചെല്ലാൻ പറഞ്ഞു അലറുകയായിരുന്നു. എന്നോട് അങ്ങനെ ഒന്നും സംസാരിക്കാൻ പാടില്ല എന്ന് ഞാൻ പറഞ്ഞെങ്കിലും അയാൾ അത് കാര്യമാക്കിയില്ല. എന്നോട് ഒരു കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞു. ഞാൻ ഇരുന്നില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതു കൊണ്ട് അവർ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് അറിയണമായിരുന്നു. ഞാൻ അവിടെത്തന്നെ നിന്നു. മറ്റുള്ളവർ എന്നെ കാണട്ടെ എന്ന് ധരിച്ചു. ” അവർ പറഞ്ഞു.
എന്റെ കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനു പോലും അവിടെ എന്താണ് നടക്കുന്നത് എന്ന് അറിയില്ലായിരുന്നത്രേ. ഇന്ത്യയിലെ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും കാണാനെത്തിയ എന്നെ ഒരു കുറ്റവാളി യോട് എന്നപോലെയാണ് പെരുമാറിയത്. ഇന്ത്യയിലെ ബന്ധുക്കളെ സന്ദർശിക്കുന്ന വിവരം അവർ ട്വിറ്ററിലൂടെ മുൻപ് അറിയിച്ചിരുന്നു. ” സമൂഹത്തിലെ അരാജകത്വം ചോദ്യം ചെയ്യാനാണ് താൻ ഒരു രാഷ്ട്രീയ പ്രവർത്തക ആയത്, സ്വന്തം രാജ്യത്ത് ആയാലും മറ്റ് എവിടെയായാലും, അനീതി കണ്ടാൽ ചോദ്യം ചെയ്യും. അതിന് എന്തൊക്കെ തിരിച്ചടികൾ നേരിട്ടു എന്ന് പറഞ്ഞാലും താൻ അത് ചെയ്യും” എന്ന് വിഷയത്തെ പറ്റി അവർ ട്വിറ്ററിൽ രേഖപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ ഡെബ്ബി എബ്രഹാമിനെ സപ്പോർട്ട് ചെയ്തുകൊണ്ട് വളരെയേറെ കമൻറുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Leave a Reply