ജൂലൈ 13ന് നടന്ന ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി. തുടർന്ന് ലദീഞ്ഞും പ്രദിക്ഷണവും നടന്നു. ആഘോഷമായ തിരുനാൾ പ്രദിക്ഷണത്തിന് ഇടവകയിലെ വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടത്തിയ മാതാവിന്റെയും വിശുദ്ധരുടെയും ടാബ്ലോ കൂടുതൽ മിഴിവേകി. അതിനുശേഷം സ്നേഹവിരുന്നും ഉൽപ്പന്ന വസ്തുക്കളുടെ ലേലവും നടന്നു.
തിരുനാളിന് ഇടവക വികാരി ഫാദർ ജെയിംസ് കോഴിമലയോട് ഒപ്പം ചേർന്ന് നിന്ന് കൈക്കാരന്മാരും പാരിഷ് കൗൺസിൽ അംഗങ്ങളും നേതൃത്വം നൽകി. നിനോ തെക്കുംതല തിരുനാൾ കൺവീനർ ആയ ഈ തിരുനാളിന് വിവിധ കമ്മിറ്റികളുടെയും ഭക്തസംഘടനകളുടെയും സഹായസഹകരണത്തിന് ഇടവക വികാരി പ്രത്യേകം നന്ദി അർപ്പിച്ചു.
ദൈവതിരുവചനത്തിൽ അധിഷ്ഠിതമായ ജീവിതം നയിച്ച് പരിശുദ്ധാത്മാവിനെ ഉൾക്കൊണ്ട് ഈ കാലഘട്ടത്തിൽ ജീവിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ഒപ്പം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് വിശുദ്ധ തോമാശ്ലീഹായെ പോലെ അടിയുറച്ച വിശ്വാസത്തിൽ വളർന്നുവരുവാനും മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഇടവക സമൂഹത്തോട് ആഹ്വാനം ചെയ്തു.
Leave a Reply