ബർമിംങ്‌ഹാം: കുട്ടികൾക്ക് യേശുവിൽ വളരാൻ , മുന്നേറാൻ പുതുമയാർന്ന ശുശ്രൂഷകളുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ മിനിസ്ട്രിയും രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി പ്രാർത്ഥനാപൂർവ്വം ഒരുങ്ങുമ്പോൾ കുഞ്ഞുമനസ്സുകളിൽ പുൽക്കൂടൊരുക്കി ഉണ്ണിയേശുവിനെ ഹൃദയത്തിൽ വരവേൽക്കാൻ ലിറ്റിൽ ഇവാഞ്ചലിസ്റ് ക്രിസ്മസ് ലക്കം പുറത്തിറങ്ങുന്നു.
സെഹിയോൻ യൂറോപ്പ് പ്രസിദ്ധീകരിക്കുന്ന ലിറ്റിൽ ഇവാഞ്ചലിസ്റ്റ് എന്ന ത്രൈമാസികയുടെ പുതിയലക്കം ഇത്തവണ കൂടുതൽ പുതുമയിലും മേന്മയിലും 14 ന് രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ലഭ്യമാണ് .

ഉണ്ണി ഈശോയുടെ തിരുപ്പിറവിയെ മുൻനിർത്തി കുട്ടികൾക്ക് കൊടുക്കാവുന്ന ഒരു നല്ല ക്രിസ്മസ് സമ്മാനമായിട്ടാണ് ഇത്തവണ ലിറ്റിൽ ഇവാഞ്ചലിസ്റ്റിനെ ഒരുക്കിയിരിക്കുന്നത്.
പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥതയിൽ ദൈവപരിപാലനയുടെ അതിശക്തവും പ്രകടവുമായ അനുഗ്രഹങ്ങളും വിടുതലുകളും ജീവിതനവീകരണവും സാധ്യമായിക്കൊണ്ടിരിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ
.കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് ഏറ്റവും പ്രധാന സവിശേഷതയാണ്.

കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസികയും ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു.

കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും .

കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും
14 ന് ‌ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ ‭+44 7506 810177‬
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515 368239‬

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു എബ്രഹാം ‭07859 890267‬
ജോബി ഫ്രാൻസിസ് ‭07588 809478‬.