ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഏജൻസികളുടെ തട്ടിപ്പിനിരയായി യുകെയിലെത്തിയ പല നേഴ്സുമാരുടെയും ജീവിതം മഹാ ദുരിതത്തിലാണ്. വാടക കൊടുക്കാൻ പോയിട്ട് നേരായ രീതിയിൽ ഭക്ഷണം കഴിക്കാൻ പോലും പാങ്ങില്ലാതെ ആത്മഹത്യയുടെ വക്കിലാണ് തങ്ങളുടെ ജീവിതം എന്ന് ഇവരിൽ പലരും വെളിപ്പെടുത്തിയിരുന്നു. മലയാളികൾ തന്നെ മലയാളികളെ ചൂഷണം ചെയ്യുന്ന കൊടുംക്രൂരതയുടെ കഥകളാണ് ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. യുകെയിലെ പല ആത്മഹത്യകളുടെയും പിന്നിൽ ഏജൻസികളുടെ കഴുത്തറപ്പൻ രീതികളാണെന്നത് പരസ്യമായ രഹസ്യമാണ്.

വ്യാപകമായ പരാതികളാണ് യുകെയിലെ പല ഏജൻസികൾക്ക് നേരെയും ഉയർന്നു വരുന്നത് . എങ്ങനെയും യുകെയിലെത്തിയാൽ രക്ഷപ്പെടാം എന്ന് കരുതുന്ന പാവങ്ങളെ കൊള്ളയടിക്കുന്ന നിരവധി മലയാളി ഏജൻസികളും ഇടനിലക്കാരും ഹോം ഓഫീസിന്റെ നിരീക്ഷണത്തിലാണ്. യുകെയിലെത്താൻ ഇയാംപാറ്റകളെപ്പോലെ ജീവിതം ഹോമിക്കുന്ന പാവം നേഴ്സുമാരെയും കെയർ വർക്കേഴ്സിനെയും ചതിക്കുന്ന ഇത്തരക്കാരെ കുറ്റം തെളിഞ്ഞാൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ നടപടികളാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാബിയൻ എന്ന സ്ഥാപനത്തിലേയ്ക്ക് കൊച്ചിയിലെ ഏജൻസി വഴി റിക്രൂട്ട് ചെയ്ത 150 ഓളം മലയാളി നേഴ്സുമാരുടെ ദുരിത ജീവിതം കഴിഞ്ഞദിവസം മലയാളം യുകെ ന്യൂസ് വാർത്തയാക്കിയിരുന്നു. കേംബ്രിഡ്ജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള മലയാളം യുകെ ന്യൂസ് അവാർഡ് ജേതാവുമായ ബൈജു വർക്കി തിട്ടാലയെപ്പോലെ സാമൂഹിക രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവരും മാഞ്ചസ്റ്ററിൽ നിന്നുള്ള റോയി ജോസഫ് ഉൾപ്പെടെയുള്ളവരും മലയാളി ഏജൻസികളുടെ ചൂഷണത്തിനെതിരെ പോരാടാനും പൊതുശബ്ദം ഉയർത്താനുമുള്ള ശ്രമത്തിലാണ്. ഇംഗ്ലണ്ടിലെ അച്ചായന്മാർ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ ഇതിനകം ഏജൻസികളുടെ ചൂഷണത്തിനിരയായ നിരവധി പേർക്കാണ് സഹായഹസ്തവുമായി രംഗത്ത് എത്തിയത്. സമീക്ഷ യുകെയുടെ ഇടപെടലുകളും നിരവധി കേസുകളിൽ ചൂഷണത്തിനിരയായവർക്ക് ആശ്വാസകരമായിട്ടുണ്ട്.

യുകെയില്‍ ജോലി നേടാനായി ആര്‍ക്കെങ്കിലും പണം കൊടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യം രഹസ്യമായി പോലും അറിയിക്കാന്‍ ആണ് ഹോം ഓഫിസ് ആവശ്യപ്പെടുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ രണ്ടു മണിക്കൂര്‍ സമയത്തേക്ക് 02087672777 എന്ന സൗജന്യ നിയമ സഹായ നമ്പറില്‍ വിളിക്കാവുന്നതാണ്. ഇത്തരം ഏജന്റുമാരുടേയോ തൊഴിലുടമയുടേയോ ചൂഷണത്തിന് നിങ്ങള്‍ ഇരയാവുകയോ അല്ലെങ്കില്‍ അത്തരം സംഭവങ്ങളെ കുറിച്ച് അറിവ് ലഭിക്കുകയോ ചെയ്താല്‍ചുവടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
Email: [email protected], [email protected]
You can also report on line (The easiest way) at the link below or through the other ways underneath this-
https://www.gov.uk/report-immigration-crime
Other ways to report a crime:-
You can call any of the following numbers to report a crime anonymously.
Immigration Enforcement hotline: 0300 123 7000
Crimestoppers: www.crimestoppers-uk.org, 0800 555111
The Anti-Terrorist hotline: www.met.police.uk, 0800 789 321