ന്യൂസ് ഡെസ്ക്, മലയാളം യുകെ

മിഷൻ ഞായറിന്റെ സന്ദേശം ഉൾക്കൊണ്ട് പരമ്പരാഗതമായിട്ട് കേരളത്തിലെ സുറിയാനി കത്തോലിക്കർ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന മിഷൻ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനുള്ള ധനസമഹാകരണം നടത്തുന്നത് തങ്ങളുടെ കാർഷികോത്പന്നങ്ങൾ ദൈവാലയങ്ങളിൽ കൊണ്ടുവന്ന് ലേലം വിളിയിലൂടെയാണ്. കേരളത്തിലെ മിഷൻ ഞായറിന്റെ ധനസമാഹാരണത്തിന്റെ അതേ മാതൃകയിൽ ആണ് ലീഡ്സിലെ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ വിശ്വാസികൾ മിഷൻ പ്രവർത്തനങ്ങൾക്കായിട്ടുള്ള ധനസമാഹാരണം നടത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സീറോ മലബാർ സഭയുടെ കീഴിലുള്ള ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ഇടവക ദേവാലയമാണ് ലീഡ്സിലെ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയം . വിശ്വാസികൾ തങ്ങളുടെ വീടുകളിൽ ഉത്പാദിപ്പിച്ചതോ  ശേഖരിച്ചതുമായ വിവിധതരത്തിലുള്ള കാർഷികോത്പന്നങ്ങളും മറ്റുമായിരുന്നു മിഷൻ പ്രവർത്തനങ്ങൾക്കായിട്ടുള്ള ധനസമാഹാരണത്തിനുള്ള ലേലം വിളിക്കായിട്ട് ദേവാലത്തിൽ എത്തിച്ചത്. ധനസമാഹരണത്തിലൂടെ സ്വരൂപിക്കുന്ന പണം ആഫ്രിക്കൻ രാജ്യങ്ങൾ പോലുള്ള പിന്നോക്ക പ്രദേശങ്ങളിലെ മിഷൻ പ്രവർത്തനങ്ങൾക്കായിട്ടായിരിക്കും പ്രധാനമായും വിനിയോഗിക്കുക. ലേലം വിളിയിൽ പങ്കെടുത്ത വിശ്വാസികൾ ഉത്പന്നങ്ങളുടെ വിലയേക്കാൾ ഉപരിയായിട്ട് ഇത് മിഷൻ പ്രവർത്തനങ്ങൾക്കായിട്ട് തങ്ങളുടെ ഒരു സംഭാവനയാണെന്നുള്ള അന്തസത്ത ഉൾക്കൊണ്ടപ്പോൾ നല്ലൊരു തുക ശേഖരിക്കാൻ ഇടവക സമൂഹത്തിന് സാധിച്ചു.

ലേലം വിളിയിൽ മിന്നും താരമായത് കറിവേപ്പായിരുന്നു. ഒരു ഇടവകാംഗത്തിന്റെ വീട്ടിൽ ഉണ്ടായിരുന്ന കറിവേപ്പിൽ നിന്ന് പൊട്ടിമുളച്ച് തഴച്ച് വളർന്ന കറിവേപ്പിൻ തൈക്കായിട്ട് മത്സരബുദ്ധിയോടെ നിരവധി പേർ രംഗത്തെത്തിയത് കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു. ഒന്നര അടിയിലേറെ പൊക്കത്തിൽ വളർന്ന കറിവേപ്പിൻ തൈ 60 പൗണ്ടിനാണ് ലേലം വിളിയിൽ പോയത്. ഉത്പന്നങ്ങളുടെ ബാഹുല്യം നിമിത്തം മിഷൻ ഞായറായ ഒക്ടോബർ 27 , നവംബർ 2 തീയതികളിലാണ് ലേലം നടന്നത്. ഇടവകാംഗങ്ങൾ കൃഷി ചെയ്തെടുത്ത മികച്ച തരം റോസ ചെടികൾ , വിവിധതരത്തിലുള്ള പഴങ്ങൾ , മുട്ടകൾ തുടങ്ങിയവയൊക്കെയായിരുന്നു മിഷൻ ഞായറിലേയ്ക്ക് ഇടവകാംഗങ്ങൾ സംഭാവനയായി നൽകിയ പ്രധാന ഇനങ്ങൾ.