ഒന്നാം സമ്മാനമായി 25000 പൗണ്ട് നല്‍കുന്നത് യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ്ങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ്. രണ്ടാം സമ്മാനമായ 5000 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ലോ ആന്‍ഡ് ലോയേഴ്‌സാണ്. മൂന്നുപേര്‍ക്ക് ആയിരം പൗണ്ട് മൂന്നാം സമ്മാനം നല്‍കുന്നത് എംജി ട്യൂഷന്‍സുമാണ്.

സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ച് ബ്രിസ്‌റ്റോളിന്റെ ഇടവക ദേവാലയ നിര്‍മ്മാണ പദ്ധിയുടെ ഫണ്ട് റേസിങ്ങിനായുള്ള 25000 പൗണ്ട് സമ്മാനമുള്ള മെഗാ റാഫിള്‍ ഉത്ഘാടനം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിര്‍വഹിച്ചു. ശനിയാഴ്ച ബ്രിസ്‌റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇടവക അംഗങ്ങള്‍ പങ്കെടുത്ത വാര്‍ഷിക ധ്യാനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു ഉത്ഘാടനം നിര്‍വഹിച്ചത്.

2024 ജൂലൈയിലാണ് സമ്മാനത്തിന്റെ നറുക്കെടുപ്പ് നടക്കുന്നത്. 20 പൗണ്ടാണ് ടിക്കറ്റിന്റെ വില. മുപ്പതിനായിരം ടിക്കറ്റാണ് ദേവാലയ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള മെഗാ റാഫിളിലുള്ളത്. ചടങ്ങില്‍ 101അംഗ മെഗാ റാഫിള്‍ ടീമിനെ പിതാവ് കമ്മിഷന്‍ ചെയ്തു. ലോട്ടറിയുടെ ആദ്യ ടിക്കറ്റ് വില്‍പ്പന ഉത്ഘാടനവും പിതാവ് നിര്‍വഹിച്ചു.

രൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ് കോര്‍ഡിനേറ്റര്‍ ആന്റണി മാത്യുവിനും കാര്‍ഡിഫില്‍ നിന്നുള്ള ഡോ .ജോസി മാത്യൂവിനും ടിക്കറ്റ് നല്‍കി കൊണ്ടാണ് പിതാവ് ഉത്ഘാടനം നിര്‍വഹിച്ചത്. എസ് ടിഎസ്എംസിസി വികാരി ഫാ പോള്‍ വെട്ടിക്കാട്ട്, ഷാജി വര്‍ക്കി, സിജി വാദ്യാനത്ത്, ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ഡയറക്ടര്‍ ജെഗി ജോസഫ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എസ്ടിഎംസിസി ട്രസ്റ്റി മെജോ ജോയി ഏവര്‍ക്കും നന്ദി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്റേണല്‍ ഫണ്ട് റേസിങ്ങിന്റെ ഭാഗമായുള്ള വിതരണ ഉത്ഘാടനവും പിതാവ് നിര്‍വഹിച്ചു. ഇടവകയിലെ അഞ്ഞൂറു കുടുംബങ്ങളേയും ഭാഗമാക്കുന്ന സ്‌കീമാണിത്. ചര്‍ച്ച് പ്രൊജക്ടിന്റെ വിവരങ്ങള്‍, ഡൊണേഷന്‍ സ്‌കീം അടക്കം പുതുക്കിയ വെബ്‌സൈറ്റിന്റെ ഉത്ഘാടനം പരിപാടിയുടെ ഭാഗമായി നടന്നു.ആദ്യ വെബ് സൈറ്റിലൂടെയുള്ള വെബ് സെയില്‍ വനിതാ ഫോറം പ്രസിഡന്റ് ഡോ ഷിന്‍സി മാത്യുവിന് നല്‍കികൊണ്ട് ബഹുമാനപ്പെട്ട ഫാ മാത്യു വയിലാവണ്ണില്‍ നിര്‍വ്വഹിച്ചു.

ലോകത്ത് എവിടെ നിന്ന് വേണമെങ്കിലും റാഫിള്‍ടിക്കറ്റ് വാങ്ങാവുന്നതാണ്. ഓണ്‍ലൈനിലൂടെ തന്നെ ഭാഗമാകാം.ഇടവകയിലെ ഓരോ അംഗങ്ങളും റാഫിള്‍ ടിക്കറ്റ് വിതരണം ഏറ്റെടുക്കും. മറ്റ് സഭാ സമൂഹങ്ങളിലും അസോസിയേഷനുകളിലും ബ്രിസ്‌റ്റോളിന് പുറമേ രൂപതാ തലത്തിലുള്ള മറ്റ് വിശുദ്ധകുര്‍ബാന കേന്ദ്രങ്ങളിലും ഇവ വിതരണം ചെയ്യും.

ദേവാലയ നിര്‍മ്മാണ പദ്ധതിയുടെ പ്രധാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.ജൂണോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. യൂറോപ്പില്‍ ആദ്യമായിട്ടാണ് സീറോ മലബാര്‍ ദേവാലയം നിര്‍മ്മിക്കുന്നത്.
യുകെയില്‍ മലയാളി സമൂഹങ്ങളില്‍ നടത്തപ്പെട്ടിട്ടുള്ള റാഫിളിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയായ 25000 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ബ്രിസ്‌റ്റോളില്‍ നിന്ന് തന്നെയുള്ള യുകെയിലെ പ്രമുഖ സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ്. വര്‍ഷങ്ങളായി മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജിന്റെ ഡയറക്ടര്‍ എസ്ടിഎസ്എംസിസിയുടെ മുന്‍ ട്രസ്റ്റി കൂടിയായ ജെഗി ജോസഫാണ്.

രണ്ടാം സമ്മാനമായി അയ്യായിരം പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് അഡ്വ ഫ്രാന്‍സിസ് മാത്യു ഡയറക്ടറായ യുകെയിലെ പ്രമുഖ സോളിസിറ്റര്‍ ഫേം ലോ ആന്‍ഡ് ലോയേഴ്‌സാണ്. മൂന്നാം സമ്മാനമായി ആയിരം പൗണ്ട് വീതം മൂന്നു പേര്‍ക്ക് നല്‍കുന്നത് എം ജി ട്യൂഷന്‍സുമാണ് . യുകെയില്‍ കത്തോലിക്കാ വിശ്വാസ സമൂഹത്തിന് മഹത്തരമായ കാര്യങ്ങള്‍ സംഭാവന ചെയ്തിട്ടുള്ള ബ്രിസ്‌റ്റോള്‍ സീറോ മലബാര്‍ സമൂഹം അവരുടെ ദേവാലയ നിര്‍മ്മാണത്തിനായി യുകെയിലെ മുഴുവന്‍ പേരുടേയും സഹായം തേടുകയാണ്. 20 പൗണ്ട് ടിക്കറ്റുകള്‍ എടുത്ത് ഏവരും ദേവാലയ നിര്‍മ്മാണത്തിന്റെ ഭാഗമാകണമെന്ന് വികാരി ഫാ പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ സിജി വാദ്യാനത്ത്,ബിനു ജേക്കബ്, മെജോ ജോയി തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.