ജോർജ്‌ മാത്യു

ലെസ്റ്റർ സെന്റ് ജോർജ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ അഭിമുഖ്യത്തിൽ നടത്തുന്ന 2-മത് മെസ്തൂസോ ഗാന മത്സരം ഈ മാസം 23ന് തോമസ് മാർ മക്കറിയോസ്‌ നഗറിൽ വെച്ച് നടക്കുന്നു.യുകെയിലെ 17 ഇടവകകളിൽ നിന്നുള്ള മത്സരാർത്ഥികൾ മെസ്‌തൂസോ സീസൺ 2-ൽ പങ്കെടുക്കും.ഈ വർഷത്തെ പ്രോഗ്രാം നഗർ ഭദ്രാസന മുൻ മെത്രാപോലിത്ത പുണ്യശ്ലോകനായ തോമസ് മാർ മക്കറിയോസ് തിരുമേനിയുടെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്നു.

ഉച്ചയ്‌ക്കു 2 മണിക്ക് മത്സരത്തിന്റെ ഔപചാരികമായ ഉത്ഘാടനം ലഫ്‌ബറോ ബിഷപ്പ് സാജു മുതലാളി (ചർച്ച് ഓഫ്‌ ഇംഗ്ലണ്ട് ) നിർവഹിക്കും.ഭദ്രാസന സെക്രട്ടറി ഫാ.വർഗീസ് മാത്യു അധ്യക്ഷത വഹിക്കും.ഇടവക വികാരിയും ,ഭദ്രാസന കൗൺസിലറുമായ ഫാ.ബിനോയ് സി ജോഷ്വ സ്വാഗത പ്രസംഗം നടത്തും.
വൈകിട്ട് 6.30 ന് നടക്കുന്ന സമാപന ചടങ്ങിൽ ഭദ്രാസന മെത്രാപ്പോലിത്ത അബ്രഹാം മാർ സ്തേഫനോസ് മത്സര വിജയികൾക്ക് ,യഥാക്രമം ഒന്ന്‌ ,രണ്ട്‌ ,മൂന്ന് സമ്മാനങ്ങളും ,രണ്ട്‌ പ്രോത്സാഹന സമ്മാനവും വിതരണം ചെയ്യും. മത്സരം ലൈവ് സ്ട്രീമിങ് ഗ്രിഗോറിയൻ ടിവി ,യു ട്യൂബ് എന്നീ മീഡിയ വഴിയായി പ്രക്ഷേപണം ചെയ്യപ്പെടുന്നതാണ്.പരിപാടിയുടെ സമ്പൂർണ്ണ വിജയത്തിന് വികാരിയുടെ നേതൃത്വത്തിൽ പ്രത്യക കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

എല്ലാവരെയും ലെസ്റ്റർ ഇടവക ആതിഥേയത്വം വഹിക്കുന്ന ഗാന മൽസരത്തിലേക്കും,തുടർന്ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലേക്കും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെസ്‌തൂസോ സീസൺ -2 നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

Judge meadow community college
Marydene Drive
Leicester
LE5 6HP.