ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ നടന്ന കൊലപാതകം . മുഹമ്മദ് അഫ്റസൂല്‍ ഖാന്‍ എന്നയാളെ വെട്ടിക്കൊന്ന് തീയിട്ട ശംഭുനാഥ് റായ്ഗറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ശംഭുവിന്റെ വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നത് കാമുകിയെന്നു പറയുന്ന പെണ്‍കുട്ടിയെയാണ്. ആ പെണ്‍കുട്ടിയാണ് ശംഭുവിനെ കൊലപാതകി ആക്കിയതെന്നാണ് കുറ്റാരോപിതന്റെ കുടുംബാഗങ്ങള്‍ ന്യായീകരിക്കുന്നത്. കൊലപാതകം നടത്തിയ ശംഭു നിഷ്കളങ്കനാണെന്നാണ് കുടുംബാഗങ്ങളുടെ വാദം.
അവളെ തിരികെയെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇതെല്ലാം സംഭവിച്ചതെന്നും അവര്‍ ആരോപിക്കുന്നു. അവളെ തിരികെയെത്തിച്ചില്ലെങ്കില്‍ റായ്ഗര്‍ സമാജത്തിന് ശംഭു പിഴ നല്‍കേണ്ട അവസ്ഥയിലായിരുന്നു. ശംഭു ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടി മുസ്ലിം യുവാവിനോട് അടുത്തതാണ് ക്രൂരകൃത്യത്തിന് ശംഭുവിനെ പ്രേരിപ്പിച്ചതെന്നാണ് ശംഭുവിന്റെ സുഹൃത്തുക്കളുടെ വാദം. ശംഭു മദ്യത്തിനും മയക്കു മരുന്നിനും അടിമയായിരുന്നെന്നും സദാസമയവും ഇന്റര്‍നെറ്റിലായിരുന്നു സമയം ചെലവിട്ടിരുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു.
ദൃശ്യങ്ങള്‍ കണ്ടുവെങ്കിലും അത് ചെയ്തത് ശംഭുവാണെന്ന് കരുതുന്നില്ലെന്നാണ് വീട്ടുകാര്‍ വാദിക്കുന്നത്. ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ബാലന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും പ്രതികരിച്ചു. ഈ ക്രൂരകൃത്യം ചിത്രീകരിച്ച പതിനഞ്ച് വയസുകാരന്‍ ആരോടും സംസാരിക്കുന്നില്ലെന്നും വീടിന് പുറത്തിറങ്ങുന്നില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ വെട്ടിക്കൊന്ന് തീയിട്ട് കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകം നടത്തിയതിന് ശേഷം അതിനെ ന്യായീകരിച്ചും ഇയാള്‍ വീഡിയോ ചിത്രീകരിക്കുകയും അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ