സ്വന്തം ലേഖകൻ

യു എസ് :- യുഎസ് നടിയും, ‘എ വ്യൂ ടു എ കിൽ ‘ എന്ന ജെയിംസ് ബോണ്ട്‌ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ടാനിയ റോബർട്ട്‌സ് മരണപ്പെട്ടു എന്ന വാർത്ത വ്യാജമെന്ന് സ്ഥിരീകരണം. നടിയുടെ ഔദ്യോഗിക വക്താവ് മൈക്ക് പിങ്ങൽ ബി ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സ്ഥിരീകരണം. കഴിഞ്ഞ ഞായറാഴ്ചയാണ് നടി മരണപ്പെട്ടു എന്ന വാർത്ത പുറത്തുവന്നത്. എന്നാൽ ലോസ് ഏഞ്ചൽസിലെ ഒരു ആശുപത്രിയിൽ അതിതീവ്ര അവസ്ഥയിലാണ് ടാനിയയെന്ന് മൈക്ക് വ്യക്തമാക്കി. ‘ദാറ്റ്‌ സെവെന്റി ഷോ ‘ എന്ന ടെലിവിഷൻ സീരീസിൽ ടാനിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.


ഡിസംബർ ഇരുപത്തിനാലാം തീയതി രണ്ട് നായകളോടൊപ്പം നടക്കുന്നതിനിടെ നടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അവരെ ലോസ് ഏഞ്ചൽസിലെ സെഡാർസ് – സിനയ് മെഡിക്കൽ സെന്ററിൽ അഡ്മിറ്റ് ചെയ്തതായി മൈക്ക് അറിയിച്ചു. എന്നാൽ താൻ ടാനിയയുടെ പാർട്ണറിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് മൈക്ക് പറഞ്ഞു. എന്നാൽ പിന്നീട് ആശുപത്രി അധികൃതർ മരണം നടന്നിട്ടില്ല എന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോഴും നടി ഐസിയുവിൽ അതിതീവ്ര അവസ്ഥയിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

65 വയസ്സുകാരിയായ ടാനിയയുടെ കുട്ടിക്കാലം ന്യൂയോർക്കിൽ ആയിരുന്നു. 1977 ലാണ് അവർ ആദ്യമായി ഹോളിവുഡിലേക്ക് ചുവടുവെച്ചത്. ‘ ചാർളിസ് എഞ്ചൽസ് ‘ എന്ന സീരീസ് ടാനിയയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അതിനുശേഷം ടാനിയ ‘ദി ബീസ്റ്റ്മാസ്റ്റർ ‘ & ‘ ഹാർട്സ് ആൻഡ് അർമർ ‘ തുടങ്ങി നിരവധി ഫാന്റസി അഡ്വഞ്ചർ സിനിമകളിൽ അഭിനയിച്ചു.