ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എൻ എച്ച് എസ് ജീവനക്കാരുടെ മരണത്തിൽ ക്ലെയിം തുക ഉറപ്പാക്കി എന്നുള്ള വാർത്ത വ്യാജം. മലയാളം യുകെ നടത്തിയ അന്വേഷണത്തിലാണ് വ്യാജ വാർത്ത പുറത്ത് കൊണ്ടുവന്നത്. ജീവനക്കാർ മരണപ്പെടുമ്പോൾ ക്ലയിം ഉണ്ടെന്നുള്ള വാർത്തയാണ് ഇപ്പോൾ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നത്. കോവിഡ് സമയത്ത് മരണപ്പെട്ടവർക്ക് നൽകിയ തുക ആ കാലയളവിൽ മാത്രം ഉണ്ടായിരുന്നതാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ആരോഗ്യ മേഖലയിൽ കഷ്ടപ്പെട്ട ആളുകളുടെ കുടുംബത്തിന് അവരുടെ കാലശേഷം ജീവിക്കാനുള്ള തുകയാണ് ഇതിലൂടെ ലഭിക്കുന്നത്. യുകെയിലെ മലയാളികളിൽ കൂടുതൽ ആളുകളും ജോലി ചെയ്യുന്നത് ആരോഗ്യ മേഖലയിലാണ്. അതുകൊണ്ട് തന്നെ ഇത്തരം വാർത്തകൾ നിരവധിയാളുകളെയാണ് തെറ്റിദ്ധരിപ്പിക്കുന്നത്.

പലപ്പോഴും മരണപ്പെടുന്നത് യുവതികളായതിനാൽ തന്നെ കുട്ടികളുടെ പഠനമുൾപ്പടെയുള്ള കാര്യങ്ങൾ ആശങ്കയിലാണ്. അതേസമയം പെൻഷൻ സ്കീമിൽ ഉള്ളവർക്കും ജീവനക്കാർക്ക് തത്തുല്യമായ തുക ലഭിക്കുമെന്നുള്ള വാദം തെറ്റാണ്. സ്കീമിൽ ജോയിൻ ചെയ്തിട്ടുള്ള ആളുകളുടെ വാർഷിക വരുമാനത്തിന്റെ ഇരട്ടിയാണ് ലഭിക്കുന്നത്. ഈ തുക ലഭിക്കുന്നത് ജീവിത പങ്കാളിക്കാണ്. നോമിനിയുടെ സ്ഥാനത്ത് മറ്റൊരാളുടെ പേരാണ് നൽകിയതെങ്കിലും അവർക്ക് ലഭിക്കും. മലയാളി നേഴ്സ് അഞ്ചുവിന്റെ കുടുംബത്തെ സഹായിക്കാൻ പ്രാദേശിക മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ 28 ലക്ഷം രൂപ പിരിച്ചു നൽകാൻ ശ്രമം നടക്കുകയാണ്.

യുകെയിൽ ഏറ്റവും കൂടുതൽ മലയാളി നേഴ്സുമാർ ജോലി ചെയ്യുന്നത് എൻ എച്ച് എസിലാണ്. അതുകൊണ്ട് തന്നെ നല്ലൊരു ജീവിതം സ്വപ്നം കണ്ടു യുകെയുടെ മണ്ണിലേക്ക് ചേക്കേറുന്ന മലയാളികൾക്ക് അവരുടെ ആയുഷ് കാലത്തും അതിന് പിന്നാലെ മരണത്തിലും എൻ എച്ച് എസ് താങ്ങായി മാറുകയാണ് എന്ന പേരിൽ പ്രമുഖ മാധ്യമങ്ങൾ നൽകിയ വ്യാജവാർത്തയാണ് ഇതിലൂടെ പൊളിച്ചു പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.

കെറ്ററിംഗില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹം നാട്ടിൽ എത്തിക്കാൻ യുകെ മലയാളി സമൂഹം വളരെയധികം കഷ്ടപ്പെട്ടിരുന്നു. എന്നാൽ പിന്നീടാണ് കുടുംബത്തിന് സഹായമായി ലഭിക്കുന്ന തുകയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. പെൻഷൻ സ്കീമിൽ അഞ്ജു അംഗമാണെങ്കിൽ മാത്രമേ തുക ലഭിക്കാൻ അർഹതയുള്ളൂ. ദൈനംദിന ചിലവുകൾ ഉൾപ്പെടെ വർദ്ധിക്കുന്ന സാഹചര്യത്തിൽ പല ആളുകളും പെൻഷൻ സ്കീമിൽ തുക അടയ്ക്കാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. നിയമപരമായി അഞ്ജുവിന്റെ തുക ലഭിക്കുന്നത് ഭർത്താവിനാണ്. എന്നാൽ ഇവിടെ ഭർത്താവ് പ്രതി സ്ഥാനത്ത് ആയതിനാൽ മാതാപിതാക്കൾക്ക് തുക ലഭിക്കുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.