ഉണ്ണികൃഷ്ണൻ ബാലൻ

നോർത്താംപ്റ്റൺ: സമീക്ഷ യുകെ സംഘടിപ്പിച്ച ഏകദിന നേതൃത്വ ക്യാമ്പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഓൺെലെെനായി ഉദ്ഘാടനം ചെയ്തു. കേരളത്തിേലേയും ഇന്ത്യയിലേയും രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. സമീക്ഷ നേതൃത്വത്തിന് മാർഗനിർദേശങ്ങൾ നൽകിയ എംവി ഗോവിന്ദൻ മാസ്റ്റർ തുടർപ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തി. ‘സാംസ്കാരിക സംഘടനകൾ, വർഗബഹുജന സംഘടനകൾ- പാർട്ടിയുടെ കാഴ്ചപ്പാടും സമീപനങ്ങളും’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. സമീക്ഷ തനിക്ക് കുടുംബം പോലെയാണെന്ന് എം സ്വരാജ് പറഞ്ഞു. ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെൺമണി സാഹിത്യ പുരസ്കാരം ജേതാവ് ശ്രീകാന്ത് താമരശേരിയെ ആദരിച്ചു. നാഷണൽ പ്രസിഡൻ്റും സെക്രട്ടറിയും ചേർന്ന് മൊമ്മൻ്റോ കെെമാറി. നാഷണൽ വെെസ് പ്രസിഡൻ്റ് ഭാസ്കരൻ പുരയിൽ ശ്രീകാന്തിൻ്റെ രചനാ ലോകത്തെ സദസിന് പരിചയപ്പെടുത്തി. പണ്ടേ കെെവിട്ട കവിതാ രചനയിലേക്കും ആലാപനത്തിലേക്കും തന്നെ തിരിച്ചെത്തിച്ചത് സമീക്ഷയാണെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് സമീക്ഷ നടത്തിയ ഓൺലൈൻ സാഹിത്യ പരിപാടികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകാന്ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


സമീക്ഷയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകി. യൂണിറ്റ് കമ്മിറ്റി പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. നാഷണൽ പ്രസിഡൻ്റ് ശ്രീകുമാർ ഉള്ളാപ്പള്ളിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സ്വാഗതവും നാഷണൽ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ദിലീപ് കുമാർ നന്ദിയും പറഞ്ഞു. ട്രഷറർ രാജി ഷാജി അനുശോചന പ്രമേയം വായിച്ചു. ഏരിയ സെക്രട്ടറിമാരായ പ്രവീൺ രാമചന്ദ്രൻ, ഗ്ലീറ്റർ കൊട്ട്പോൾ, വിനു ചന്ദ്രൻ, മിഥുൻ സണ്ണി, നോർത്താംപ്ടൺ യൂണിറ്റ് സെക്രട്ടറി പ്രബിൻ എന്നിവർ ആശംസ നേർന്നു. നോർത്താംപ്റ്റണിലെ സെൻ്റ് ആൽബൻസ് ചർച്ചിൽ നടന്ന ക്യാമ്പിൽ സമീക്ഷ യുകെ മുൻ പ്രസിഡന്റ് സ്വപ്ന പ്രവീൺ ഉൾപ്പടെയുള്ള പഴയകാല നേതാക്കൾ ഓർമ്മകൾ പങ്കുവച്ചു.