ജയ് ശ്രീറാം വിളിക്കുന്ന ഡല്‍ഹിയിലെ കലാപകാരിയുടെ വീഡിയോ പുറത്ത്. പൗരത്വനിയമ ഭേദഗതിക്കെതിരായി സമരം നടത്തുന്നവരുടെ ഇടയിലേക്ക് ആക്രമണം അഴിച്ചു വിട്ട ഹിന്ദുത്വ ഭികരര്‍ക്ക് പൊലീസ് സഹായം ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

സമരക്കാര്‍ക്കിടയിലേക്ക് കല്ലെടുത്തെറിയുന്ന ഒരു അക്രമി തന്നെ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ഇതെല്ലാം നമ്മുടെ ഹിന്ദു സഹോദരന്‍മാരാണ്. പൊലീസും നമ്മുടെ കൂടെയാണെന്നാണ് അക്രമി വീഡിയോയില്‍ പറയുന്നത്.

അക്രമം തടയുന്നതില്‍ ഡല്‍ഹി പൊലീസ് തീര്‍ത്തും പരാജയമായിരുന്നുവെന്ന് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തു വന്നത്. ജയ് ശ്രീറാം വിളികളോടെയുള്ള വീഡിയോയില്‍ അക്രമി പൊലീസിനും ജയ് വിളിക്കുന്നതായി കാണാം.

നാട് കത്തുമ്പോഴും കലാപ ബാധിത മേഖലളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് പറയുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വീക്ഷിക്കുന്നുണ്ട്. കലാപം പടര്‍ന്ന് പിടിച്ച ഇടങ്ങളിലെല്ലാം 144 പ്രഖ്യാപിച്ചു.

130 സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമങ്ങള്‍ക്കിടെ പരിക്കേറ്റ 56 പൊലീസുകാര്‍ ഉണ്ടെന്നും പൊലീസ് അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയും അനുകൂലിച്ചും തുടങ്ങിയ സംഘര്‍ഷം വര്‍ഗീയകലാപത്തിലേക്ക് വഴിമാറുകയായിരുന്നു. മതത്തിന്റെ പേരില്‍ വേര്‍തിരിഞ്ഞാണ് ഇപ്പോഴത്തെ അക്രമം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ