ഒരു ബര്‍ഗറിന്റെ വില എത്രയാണ്. കൂടിപ്പോയാല്‍ അഞ്ചു ഡോളര്‍. കഴിഞ്ഞ ദിവസം ദുബായ് മാളില്‍ വെച്ച് നടന്ന ലേലത്തില്‍ ഒരു ബര്‍ഗര്‍ വിറ്റുപോയത് 10000 ഡോളറിനാണ്. ഏകദേശം 6,56,600 ഇന്ത്യന്‍ രൂപ. സ്തനാര്‍ബുധത്തിനെതിരായ ക്യാമ്പെയിനായ പിങ്ക് കാരവാന്റെ ഭാഗമായാണ് ബര്‍ഗര്‍ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയത്.ദുബായി മാളിലെ ഗ്യാലറീസ് ലഫായത്ത് റെസ്റ്റോറന്റില്‍ നടന്ന ‘പിങ്ക് ബൈറ്റ്’ ലേലത്തില്‍ പ്രമുഖ ഫാഷന്‍ പ്രസിദ്ധീകരണത്തിന്റെ ഉടമയാണ് സ്വന്തമാക്കിയത്. ഒരു ബര്‍ഗറിന് കിട്ടുന്ന റെക്കോര്‍ഡ് വിലയാണ് ഇതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. സാമൂഹിക സ്ഥിതി വിവര വികസന ചെയര്‍മാന്‍ ഷെയ്ഖ് മുഹമ്മദ് അല്‍ താനിയുടെ നേതൃത്വത്തിലാണ് ലേലം സംഘടിപ്പിച്ചത്. രാജ്യത്തെ ഏഴു പ്രബല പാചക വിദഗ്ദ്ധരാണ് ഈ ഉദ്യമത്തില്‍ പിങ്ക് കാരവനോടൊപ്പം കൈകോര്‍ത്തത്.
സ്തനാര്‍ബുദത്തിനെതിരായ പ്രചാരണ പരിപാടിയായ പിങ്ക് കാരവാന്റെ ഭാഗമായാണ് ബര്‍ഗര്‍ ലേലം സംഘടിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്പ് ഇതേ ലക്ഷ്യത്തോടെ ബര്‍ഗര്‍ ലേലം നടത്തിയിരുന്നു. അന്ന് 25700 ദിര്‍ഹമാണ് ലഭിച്ചിരുന്നത്. നാലു മണിക്കൂര്‍ നീണ്ട നിന്നതായിരുന്നു ഇത്തവണത്തെ ലേലം. യുഎഇയിലെ ലൈഫ് സ്‌റ്റൈല്‍ മാഗസിനായ വില്ല 88-ന്റെ ഉടമയാണ് 35700 ദിര്‍ഹത്തിന് ഇത്തവണ ബര്‍ഗര്‍ ലേലത്തില്‍ പിടിച്ചത്. സുഗന്ധ വ്യഞ്ജനങ്ങളും കുങ്കുമപ്പൂവുമെല്ലാം ചേര്‍ത്താണ് ബര്‍ഗ്ഗര്‍ ഉണ്ടാക്കിയത്.
ഇതോടൊപ്പം മറ്റ് മൂന്നു ബര്‍ഗ്ഗറുകള്‍ക്കൂടി വലിയ വിലക്ക് വിറ്റിട്ടുണ്ട്. ചാരിറ്റി ലേലത്തിലൂടെ 1,08,755 ദിര്‍ഹം സമാഹരിച്ചതായി സംഘാടകര്‍ അറിയിച്ചു. രണ്ടു വര്‍ഷം മുമ്പ് നടന്ന ലേലത്തില്‍ 7000 ഡോളറിനായിരുന്നു ബര്‍ഗര്‍ വിറ്റുപോയത്. പക്ഷെ ഇന്ന് അത് 10000 ഡോളറായിരിക്കുന്നു.”ഷെയ്ഖ് അല്‍ താനി പറഞ്ഞു.