ന്യൂസ് ഡെസ്ക് മലയാളം യുകെ
‘അച്ഛന് താൻ എങ്ങനെ വളർന്നുവെന്ന് അറിയില്ല എന്നതുൾപ്പടെയുള്ള അഭിപ്രായങ്ങളാണ്, രാജ്ഞിയെ വേദനിപ്പിക്കുന്നത്. ഇത്തരത്തിൽ അങ്ങേയറ്റം വ്യക്തിപരമായ വിമർശനങ്ങൾ മനോവിഷമത്തിന് കാരണമായിട്ടുണ്ടെന്ന് എന്ന് അവർ സമ്മതിക്കുന്നു. മാർച്ചിൽ ഭാര്യ മെഗാനൊപ്പം ഓഫ്രക്ക് നൽകിയ ഇന്റർവ്യൂവിനെത്തുടർന്ന് രാജകുടുംബം തളർന്നിരിക്കുകയാണ്. ഹാരി പിതാവിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുത്തശ്ശിക്ക് അങ്ങേയറ്റം വേദനാജനകമാണെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച പ്രഭുവും പ്രഭ്വിയും തങ്ങളുടെ പദവികൾ ഉപേക്ഷിക്കണമെന്ന ആവശ്യമുയർന്നിരുന്നു.
മാനസികാരോഗ്യത്തെ കുറിച്ചുള്ള ടിവി പരിപാടിയായ ദി മി യൂ കനോട് സീ ( നിങ്ങൾ കണ്ടിട്ടില്ലാത്ത ഞാൻ ) ൽ നൽകിയ അഭിമുഖം ഹാരിക്കെതിരായ ദേഷ്യം കൂടാൻ കാരണമായിട്ടുണ്ട്. ബാല്യത്തിൽ തന്നെയും വില്യം രാജകുമാരനെയും പരിഗണിക്കാത്ത പിതാവ്, തങ്ങളോട് സ്നേഹശൂന്യമായി പെരുമാറിയിട്ടുണ്ടെന്ന ഹാരിയുടെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുന്നത്. മെഗാനെ തിരസ്കരിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്ന സമയത്ത് സഹായം കണ്ടെത്താൻ താൻ ഒരുപാട് കഷ്ടപ്പെട്ടുവെന്നും ഹാരി പറഞ്ഞു.
പ്രശ്നം ഈ വിധത്തിൽ മുന്നോട്ടുപോവുകയാണെങ്കിലും ചാൾസ് രാജകുമാരൻ തന്റെ ഇളയ മകനുമൊത്ത് സ്നേഹത്തോടെ തന്നെ മുന്നോട്ടു പോകുമെന്നാണ് കരുതുന്നത്.
” ഹാരി എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും, ചാൾസ് മകനെ ഉപേക്ഷിക്കും എന്നു തോന്നുന്നില്ലെന്ന് അടുത്ത സുഹൃത്ത് അഭിപ്രായപ്പെട്ടു. ചാൾസ് നേരിട്ട് ഇടപെടില്ലായിരിക്കാം എങ്കിലും ഓഫ്രയ്ക്ക് നൽകിയ രണ്ട് അഭിമുഖങ്ങളിലും ഹാരി നടത്തിയ വെളിപ്പെടുത്തലുകൾ മുത്തശ്ശിയെ വ്യക്തിപരമായി ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. ചാൾസ് ജെന്റിൽമാൻ ആണ്, നല്ലൊരു പിതാവും, കാര്യങ്ങളൊക്കെ കേട്ടിട്ട് അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടാവാം, പക്ഷേ ഇരുവരും തമ്മിലുള്ള ‘യോജിപ്പ് ‘ ഉടൻ ഉണ്ടാവുമെന്നും സുഹൃത്തു കൂട്ടിച്ചേർത്തു.
Leave a Reply