ന്യൂസ് ഡെസ്ക് മലയാളം യുകെ
എട്ട് വ്യത്യസ്‌ത കാര്യങ്ങൾക്കായി പേരെടുത്ത മികച്ച കാറുകളുടെ പേരുകളാണ് വിദഗ്ദ്ധർ പങ്കുവച്ചിരിക്കുന്നത്. കുടുംബങ്ങൾ, കമ്പനി കാർ ഡ്രൈവർമാർ, സെയിൽസ് പ്രതിനിധികൾ എന്നിവർക്കിടയിലുള്ള ജനപ്രീതിയിൽ ഏറ്റവും മുൻപന്തിയിൽ ബിഎംഡബ്ല്യു 3 സീരീസാണ്. 2019-ൽ വിപണിയിൽ എത്തിയ 3 സീരീസ് ഈ വർഷത്തെ അവാർഡുകളിൽ രണ്ട് കാറ്റഗറി വിജയങ്ങൾ നേടി. ഏറ്റവും മികച്ച എക്സിക്യൂട്ടീവ് കാർ എന്ന നിലയിലും 330e PHEV-യ്ക്ക് ഏറ്റവും മികച്ച ഹൈബ്രിഡ് എന്ന പേരിലും ഏറ്റവും അറിയപ്പെടുന്ന മോഡലാണിത്. നിങ്ങൾ ഒരു സെക്കൻഡ് ഹാൻഡ് 3 സീരീസാണ് വാങ്ങിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ നിലവിൽ ഓട്ടോ ട്രേഡറിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന വാഹനങ്ങൾ അനുസരിച്ച്, 30,000 മൈലിൽ താഴെ മാത്രം സഞ്ചരിച്ച മൂന്ന് വർഷം പഴക്കമുള്ള കാറുകളുടെ വില ആരംഭിക്കുന്നത് വെറും £20,000-ൽ നിന്നാണ്.
3 സീരീസ് വിപണിയിൽ ലഭ്യമാകുന്ന പല മികച്ച കാറുകളേയും തോൽപ്പിച്ചാണ് ഈ ജനപ്രീതി സ്വന്തമാക്കിയിരിക്കുന്നത്. 2023-ലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുതിയ മോഡലായ ഫോർഡ് പ്യൂമ, ടെസ്‌ലയുടെ ആകർഷകമായ മോഡൽ 3 EV എന്നിവയിൽ നിന്നും ശക്തമായ മത്സരം ഉണ്ടായിട്ടും 3 സീരീസ് തൻെറ സ്ഥാനം നിലനിർത്തി. എഞ്ചിനുകളുടെ മികച്ച ശ്രേണി, ഉയർന്ന ഇന്റീരിയർ, ക്ലാസ്-ലീഡിംഗ് പരിഷ്കരണം എന്നിവ കാരണം ഏറ്റവും ഉപയോഗിക്കപ്പെട്ട കാറുകളിൽ ഒന്നാണ് ഇത്.
ഒരോ വർഷം കഴിയുന്തോറും മികച്ച കാറിനെ തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടേറി വരികയാണെന്ന് യൂസ്ഡ് കാർ എഡിറ്റർ മാർക്ക് പിയേഴ്സൺ പറയുന്നു. ഒരു സെക്കന്റ് ഹാൻഡ് കാർ എന്ന തലത്തിൽ അത് നൽകുന്ന വൈവിധ്യമാർന്ന സേവനങ്ങളാണ് 3 സീരീസ് വേറിട്ട് നിർത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഹോണ്ടയുടെ ഡിപൻഡബിൾ ജാസ് മികച്ച ഹാച്ച്ബാക്ക്, പ്യൂഷോയുടെ 5008 സെവൻ സീറ്റർ ക്രൗൺ , ഫോക്‌സ്‌വാഗന്റെ പസാറ്റ് എസ്റ്റേറ്റ് എന്നിവയാണ് മറ്റ് വിജയികൾ.
Leave a Reply