ഇടുക്കി ജില്ലാ സംഗമം യുകെക്ക് ഇത് അഭിമാന മുഹൂർത്തം. അകാലത്തിൽ മരണമടഞ്ഞ കുഞ്ഞ് അശ്വിന്റയും, കുടുംബാഗങ്ങളുടെയും സ്വപ്നം യാഥാർത്ഥമാക്കി ഇടുക്കി ജില്ലാ സംഗമം. 2018 ൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഇരുപത്തി ഒന്നാമത്തെ ചാരിറ്റിയിൽ മേരികുളം, തോണിത്തടിയിൽ ഉള്ള മൂന്ന് വയസുകാരൻ അശ്വിന് ഒരു സ്നേഹ വീട് പണിത് നല്കുവാൻ നിങ്ങൾ ഏവരുടെയും സഹായം ഇടുക്കി ജില്ലാ സംഗമം അഭ്യർത്ഥിക്കുകയും, 2018ലെ ക്രിസ്മസ് ചാരിറ്റിക്ക് 6005 പൗണ്ട് ലഭിക്കുകയും ചെയ്തു, 2019 ൽ അശ്വിനും കുടുംബത്തിനുമായി വീട് പണി തുടങ്ങുകയും ഈ ക്രിസ്മസിന് മുൻമ്പ് വീടിന്റെ പണി പൂർത്തിയാക്കി അശ്വിന്റ കുടുംബത്തിന് ക്രിസ്മസ് ഗിഫ്റ്റായി അവരുടെ സ്വപ്നമായ ഈ ഭവനം KC രാജൻ കിഴക്കേതലക്കൽ, ജോഷി മണിമല ( ഫ്രൺസ് ഓഫ് കട്ടപ്പന പ്രസിഡൻറ്), സിജോ എവറസ്റ്റ്, ( ഫ്രൺസ് ഓഫ് കട്ടപ്പന വൈസ് പ്രസിഡൻറ് ) ബ്ലോക്ക് റീസോഴ്സസ് കോർഡിനേറ്റേഴ്സ് ആയ ശ്യാമ, സ്വപ്ന എന്നിവരുടെ സാന്നിധ്യത്തിൽ എബ്രഹാം തോമസ് കളപ്പുരക്കൽ വീടിന്റെ കീ അശ്വിന്റ പിതാവിന് കൈമാറി…

ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തിൽ ഇപ്പോൾ മറ്റ് മൂന്ന് വീടുകളുടെ പണി കൂടി പുരോഗമിച്ചു കൊണ്ട് ഇരിക്കുന്നു. ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേത്യത്തിൽ 95 ലക്ഷം രൂപാ നാട്ടിലും, യുകെയിലുമായി ഇതുവരെ കൊടുത്തു കഴിഞ്ഞു. ഈ ചാരിറ്റി കളക്ഷനികളിൽ പങ്കാളികളായ മുഴുവൻ മനുഷ്യ സ്നേഹികളെയും, ഇടുക്കി ജില്ലാ സംഗമത്തിന്റെ 2018ലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേത്യത്തം വഹിച്ച മുൻ കൺവീനർ ബാബു തോമസ്, ഫീനിക്സ് നോർത്താംബറ്റൺ ക്രിക്കറ്റ് ക്ലബ്, ഇടുക്കി ജില്ലാ സംഗമം കമ്മറ്റികാരെയും, എല്ലാ
പ്രവർത്തവകരെയും ഇടുക്കിജില്ലാ സംഗമം ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നൂ.

2019 ക്രിസ്മസ് / ന്യൂ ഇയ്യർ ചാരിറ്റി ഇപ്പോൾ പുരോഗമിച്ചു കൊണ്ട് ഇരിക്കുന്നു 2020ൽ കട്ടപ്പനയുള്ള ജോയി ചേട്ടനും, കുടുബത്തിനും, കുമാരമംഗലത്തുള്ള ലീല എന്ന സഹോദരിക്കും, മക്കൾക്കും ഇവരുടെ സ്വപ്നമായ ഒരു ഭവനം നിർമ്മിച്ച് നൽകുക എന്ന ഉത്തരവാദിത്വം ഇടുക്കി ജില്ലാ സംഗമം യുകെ ഏറ്റടുത്തിരിക്കുയാണ്..
ഈ രണ്ട് കുടുംബങ്ങളുടെയും സ്വപ്നമായ ഭവനങ്ങൾ നിർമ്മിച്ച് നല്കുവാൻ
നിങ്ങൾ ഒരോരുത്തരുടെയും അത്മാർത്ഥമായ സഹായ സഹകരണങ്ങൾ
പ്രതീക്ഷിച്ചു കൊള്ളുന്നു.
നിങ്ങൾ നൽകുന്ന തുകയുടെ വലിപ്പത്തിൽ അല്ല നിങ്ങളുടെ സഹകരണമാണ് നമ്മുടെ വിജയം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇടുക്കിജില്ലാ സംഗമത്തിന്റ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

BANK – BARCLAYS

ACCOUNT NAME – IDUKKI JILLA SANGAMAM .

ACCOUNT NO — 93633802.
SORT CODE — 20 76 92.

സ്നേഹത്തോടെ,
ഇടുക്കി ജില്ലാ സംഗമം
കമ്മറ്റിക്ക് വേണ്ടി,
കൺവീനർ,
ജിമ്മി ജേക്കബ്.