യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമായ സേവനം യുകെ യുടെ വടക്ക് പടിഞ്ഞാറു പ്രദേശങ്ങളിൽ നിന്നുമുള്ള ശ്രീനാരായണ വിശ്വാസികളെ ഉൾപ്പെടുത്തി പുതിയ യൂണിറ്റിന് രൂപം നൽകി. ഏപ്രിൽ 29 ശനിയാഴ്ച ലിവർപൂൾ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഹാൾ നടന്ന ചടങ്ങിൽ സേവനം യു കെ കുടുംബ യൂണിറ്റ് കോർഡിനേറ്റർ ശ്രീ ഗണേഷ് ശിവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേവനം യുകെ യുടെ ചെയർമാൻ ശ്രീ ബൈജു പാലക്കൽ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു . ഡോ ബിജു പെരിങ്ങത്തറ ശ്രീമതി കല ജയൻ, സേവനം ശ്രീ അഭിലാഷ് കുട്ടപ്പൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാവിലെ 10 മണിക്ക് ശ്രീ അനീഷ് ശശിധരന്റെ കാര്‍മികത്വത്തിൽ നടന്ന ഗുരുപൂജയയും ശ്രീമതി ആശ ബാബുവിന്റെ നേതൃത്വത്തിൽ നടന്ന ഗുരുഭജൻസും ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി. സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, മെയ്‌ 13, 14 തീയതികളിൽ ഓക്സ്ഫോർഡിൽ നടക്കുന്ന ശ്രീനാരായണ കൺവൻഷനിൽ എല്ലാവരെയും പങ്കെടുപ്പിക്കാനും. ശിവഗിരി ആശ്രമം യുകെയുടെ പദ്ധതികൾക്ക് പിന്തുണനൽകുവാനും യുണിറ്റ് തീരുമാനമെടുത്തു. യൂണിറ്റിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രസിഡന്റായി ബിനീഷ് ഗോപി, സെക്രട്ടറി വിപിൻ കുമാർ ട്രഷറർ അനീഷ് ഗോപി,വനിത പ്രധിനിധിയായി ഐശ്വര്യ വിനീത് എന്നിവർ ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനങ്ങൾ ഏറ്റെടുത്തു. യോഗത്തിൽ സേവനം യു കെ കൺവീനർ ശ്രീ. സജീഷ് ദാമോദരൻ സ്വാഗതവും ശ്രീ അനീഷ് ശശിധരൻ കൃതഞതയും രേഖപ്പെടുത്തി.