സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ ജൂൺ 15 മുതൽ നടപ്പാകാനിരിക്കെ ആശ്വാസത്തേക്കാളേറെ അനിശ്ചിതത്വം ആണ് രാജ്യത്തെങ്ങും. സാമൂഹിക അകലം പാലിക്കൽ നടപടിയിൽ ഇതുവരെയും മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ല. രണ്ട് മീറ്റർ ദൂരം കുറയ്ക്കാനുള്ള തീരുമാനം മന്ത്രിസഭ കൈകൊണ്ടെങ്കിലും അത് പ്രാബല്യത്തിൽ എത്താത്തത് പല കടഉടമകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. കടകളും മറ്റും തുറന്ന് പ്രവർത്തിക്കാൻ തയ്യാറെടുക്കുന്നതിനാൽ രണ്ട് മീറ്റർ ദൂരം അളന്നു അടയാളപ്പെടുത്തുന്നതിനായി ധാരാളം പണം ആവശ്യമായിവരുന്നു. ഇംഗ്ലണ്ടിലെ 2 മീറ്റർ സാമൂഹിക അകലം പാലിക്കൽ നിയമം കുറയ്ക്കുന്നതിനുള്ള ഏതൊരു സർക്കാർ തീരുമാനവും അർത്ഥമാക്കുന്നത് കൗൺസിലുകളും ചില്ലറ വ്യാപാരികളും ഉയർന്ന തെരുവുകൾ വീണ്ടും തുറക്കുന്നതിനുള്ള അടയാളങ്ങൾക്കും മറ്റ് തയ്യാറെടുപ്പുകൾക്കുമായി ചിലവഴിക്കുന്ന ദശലക്ഷക്കണക്കിന് പൗണ്ട് പാഴാക്കുമെന്നതാണ്. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ കൗൺസിലുകൾക്ക് കൈമാറിയ 50 മില്യൺ സർക്കാർ ഫണ്ട്, 2 മീറ്റർ ദൂരത്തെ അടിസ്ഥാനമാക്കി അടയാളങ്ങൾക്കും മറ്റു ക്രമീകരണങ്ങൾക്കുമായി ചെലവഴിച്ചു.
സാമൂഹിക അകലം ഒരു മീറ്ററിലേക്ക് കുറയ്ക്കുന്നത് ഷോപ്പുകളെ വളരെയധികം സഹായിക്കുമെന്ന് കൺസേർവേറ്റിവ് എംപിമാർ പറഞ്ഞു. എല്ലാ കടകളും തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുവാൻ തയ്യാറെടുക്കുകയാണ്. അതിനു ശേഷം ആവും പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ തുറന്ന് പ്രവർത്തിക്കുക. സർക്കാർ നടപടികൾ ആശയകുഴപ്പം സൃഷ്ടിക്കുന്നുവെന്ന് കൗൺസിൽ നേതാക്കൾ പറഞ്ഞു. എങ്കിലും തെരുവുകളിലെ കടകൾ വീണ്ടും സുരക്ഷിതമായി തുറക്കുന്നതിന് മിനിസ്ട്രി ഓഫ് ഹൗസിങ്, കമ്മ്യൂണിറ്റി, ആൻഡ് ലോക്കൽ ഗവൺമെന്റ് (എംഎച്ച്‌സിഎൽജി) ഇംഗ്ലണ്ടിലുടനീളമുള്ള കൗൺസിലുകൾക്ക് 50 മില്യൺ പൗണ്ട് ധനസഹായം നൽകിയിരുന്നു. തെരുവുകളിൽ 2 മീറ്റർ ദൂരം സൂചിപ്പിക്കുന്ന ധാരാളം ഡിസ്കുകൾക്കും മറ്റു സുരക്ഷാ ക്രമീകരണങ്ങൾക്കും പണം ഉപയോഗിച്ചുവെന്ന് ഫണ്ടിൽ നിന്ന് 235,000 പൗണ്ട് സ്വീകരിച്ച പ്ലിമൗത്ത് കൗൺസിലിന്റെ ലേബർ നേതാവ് ട്യൂഡർ ഇവാൻസ് പറഞ്ഞു. ദൂരം കുറച്ചാൽ ഈ നടപടികൾ വീണ്ടും ചെയ്യേണ്ടതുണ്ട്.
“അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ രണ്ട് മീറ്റർ ദൂരം മാറുകയാണെങ്കിൽ അത് ആളുകളെ പ്രകോപിപ്പിക്കും.” ഇവാൻസ് കൂട്ടിച്ചേർത്തു. അനിശ്ചിതത്വത്തിനിടയിൽ, ചില കൗൺസിലുകൾ അവരുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പ്രാദേശിക അടയാളങ്ങളിൽ ദൂരം വ്യക്തമാക്കിയിട്ടില്ലെന്ന് എംഎച്ച്‌സിഎൽജി ഫണ്ടിൽ നിന്ന് 240,000 ഡോളർ സ്വീകരിച്ച ബാർൺസ്‌ലി കൗൺസിലിന്റെ ലേബർ നേതാവ് സ്റ്റീവ് ഹൗട്ടൺ പറഞ്ഞു. “ഈ നിയമം ചിലപ്പോൾ മാറിവന്നേക്കും. അതിനാൽ തന്നെ മിക്ക അടയാളങ്ങളിലും അകന്നുനിൽക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ നിർദേശങ്ങളാണ് ചേർത്തിരിക്കുന്നത്.” അദ്ദേഹം അറിയിച്ചു. 2 മീറ്റർ നിയമത്തിൽ മാറ്റം വരുത്തുന്നത് അവലോകനത്തിലാണെന്ന് ബോറിസ് ജോൺസന്റെ വക്താവ് വ്യാഴാഴ്ച പറഞ്ഞിരുന്നു.
Leave a Reply