ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ ജേതാവ് മാളവിക അനിൽകുമാർ നയിക്കുന്ന ഓൺലൈൻ സംഗീത അക്കാദമി ആയ സ്വരയുടെ നേതൃത്വത്തിൽ ഈസ്റ്ററിനോടനുബന്ധമായി പുറത്തിറങ്ങിയ ഗാനം “കാതങ്ങളായ് ” സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ഏവരുടെയും പ്രിയങ്കരനായ ഭാവഗായകൻ ശ്രീ എം ജി ശ്രീകുമാറും സ്വരയുടെ 16 വിദ്യാർത്ഥികളും ചേർന്ന് ആലപിച്ച ഗാനമാണിത്. മികവുറ്റ സംഗീതത്തിനും വരികൾക്കും ഓർക്കസ്ട്രേഷനും കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ ഈ പാട്ടിനു കഴിഞ്ഞിട്ടുണ്ട്.

ശ്രീ എം ജി ശ്രീകുമാറിനൊപ്പം അന്ന ജിമ്മി(UK), ആനി അലോഷിയസ്(UK), ഡീന ഡിക്സ്(UK), ഡെന്ന ജോമോൻ(UK), ദൃഷ്ടി പ്രവീൺ(UK), ലക്ഷണ(USA), ലെക്സി എബ്രഹാം(UK), മൈഥിലി കൃഷ്ണകുമാർ(UK), നെൽസൺ ബൈജു(UK), നൈഗ സാനു(ന്യൂ സീലാൻഡ്), ഒലിവിയ വർഗീസ്(UK), പാർവതി ജയകൃഷ്ണൻ(UK), പാർവതി മധു(UK), സൈറ ജിജോ(UK), ശ്രദ്ധ ഉണ്ണിത്താൻ(UK), സൃഷ്ടി കൽകൂർ(UK) എന്നിവരാണ് പാടിയിരിക്കുന്നത്. തിയോ സി സംഗീതം ചെയ്ത ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സന്താനം ആണ്. രാമു രാജ് ആണ് മ്യൂസിക്, വീഡിയോ പ്രൊഡക്ഷൻ എന്നിവ നിർവഹിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ