ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജെനറൽ മോൺ . ജിനോ അരീക്കാട്ട് എം.സി.ബി.എസ്‌. എഴുതിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനം “തൂവെള്ളയപ്പത്തിൽ” എന്ന ഗാനം നവമാധ്യമങ്ങളിൽ വൈറൽ ആയി മുന്നേറുന്നു , ക്രിസ്തീയ ഭക്തിഗാന രംഗത്തു തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഫാ. മാത്യൂസ് പയ്യപ്പിള്ളിൽ എം.സി.ബി.എസ് സംഗീതം നിർവഹിച്ച ഈ ഗാനം ഒരാഴ്ച കൊണ്ട് തന്നെ യൂട്യൂബിൽ ഇരുപത്തി ഒരായിരത്തിലേറെ ആളുകളാണ് കേട്ടത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെസ്റ്ററിന്റെ സ്വർഗീയ ശബ് ദത്തിൽ റെക്കോർഡ് ചെയ്തിരിക്കുന്ന മനോഹരമായ ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഫാ. ബിബിൻ ഏഴുപാക്കൽ എം.സി.ബി.എസ് ആണ് , വിശുദ്ധ കുർബാന സ്വീകരണത്തിന് ആലപിക്കാവുന്ന ഭക്തി നിർഭരമായ രീതിയിൽ ലളിതമായ വരികളും , സംഗീതവും നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കരണവും ഏറെ ശ്രദ്ധേയമായിട്ടുണ്ട് .

യു കെ മലയാളിയായ ജോബി സൈമൺ താഴത്തെറ്റ്‌ നിർമ്മിച്ച ഈ ആൽബത്തിൽ ഫാ. ജോബി തെക്കേടത്ത് , ടിജോ ജോസ് , സ്കറിയ ,ജെറി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത് , ഒട്ടേറെ ക്രിസ്തീയ ഗാനങ്ങൾക്ക് ഓർക്കസ്‌ട്രേഷൻ നിർവ ഹിച്ചിട്ടുള്ള പ്രതിഭാ ധനനായ സംഗീതജ്ഞൻ ബിനു മാതിരമ്പുഴ ആണ് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചത് , സോഷ്യൽ മീഡിയയിൽ ഇതിനോടകം ഹിറ്റായ ഈ ഗാനത്തിന്റെ കരോക്കെയും യു ട്യൂബിൽ ലഭ്യമാണ് . പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ശുശ്രൂഷകളിൽ ഒക്കെ ഗായകസംഘങ്ങൾ ആലപിക്കുവാൻ തുടങ്ങിയ ഈ ഗാനം ഒട്ടേറെ ഹൃദയങ്ങൾക്ക് ശാന്തിയും സമാധാനവും പകർന്നു നൽകും എന്നുറപ്പാണ്.