ലണ്ടൻ ● ആകമാന യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ 2023 മെയ് 12 മുതൽ 15 വരെ UK (യുണൈറ്റഡ് കിങ്ഡം) സന്ദർശിക്കും.

ഇഗ്ലണ്ടിലെ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ മെയ് 11 വ്യാഴാഴ്ച എത്തുന്ന പരിശുദ്ധ പിതാവിന് അഭിവന്ദ്യ മെത്രാപ്പോലീത്തമാരും, MSOC യുകെ കൗൺസിലും, മാഞ്ചസ്റ്റർ സെന്റ് മേരീസ് പള്ളി അംഗങ്ങളും ചേർന്ന് ആവേശോജ്ജ്വലമായ സ്വീകരണം നൽകും. മെയ് 12-ാം തീയതി പരിശുദ്ധ പിതാവ് മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ ഇടവകാംഗങ്ങളുമായി സ്നേഹ സംഗമം നടത്തും.

മെയ് 13-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് UK യിലെ യാക്കോബായ സുറിയാനി വിശ്വാസികൾക്ക് വേണ്ടി യൂണിവേഴ്സിറ്റി ഓഫ് ബോൾട്ടൻ സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമീകരിച്ച വിശുദ്ധ മദ്ബഹായിൽ പരിശുദ്ധ പിതാവ് വിശുദ്ധ കുർബ്ബാന അർപ്പിച്ച് അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് UK യിലെ സഭയുടെ 36 പള്ളികളിൽ നിന്നും പങ്കെടുക്കുന്ന ആത്മീയ മക്കളുമായി കുടിക്കാഴ്ച നടത്തും.
13 ന് വൈകിട്ട് 4 മണിയോട് കൂടി മാഞ്ചസ്റ്റർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ പളളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്കുള്ള ആരംഭം കുറിക്കുകയും ഏകദേശം 9 മണിയോട് കൂടി പ്രാർത്ഥനാ ശുശ്രൂഷകൾക്ക് വിരാമം കുറിക്കുകയും ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെയ് 14-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിക്കപ്പെടും. തുടർന്ന് പൊതുസമ്മേളനം നടക്കും. മെയ് 14 ഞായറാഴ്ച വൈകിട്ട് പരിശുദ്ധ പിതാവിൻ്റെ അധ്യക്ഷതയിൽ MS0C യുകെ കൗൺസിൽ യോഗം ചേരും.

പരിശുദ്ധ പിതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന എല്ലാവിധ ആത്മീയ-സാമൂഹിക പരിപാടികൾക്കു ശേഷം മെയ് 15-ാം തീയതി ശ്ലൈഹീക സന്ദർശനം പൂർത്തിയാക്കും

യു.കെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ശ്ലൈഹീക സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഭദ്രാസനത്തിലെ വൈദികരും കൗൺസിൽ അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകും.