ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഏറെ വിവാദം സൃഷ്‌ടിച്ച ഹാരി രാജകുമാരന്റെ ആത്മകഥയായ സ്പെയർ വീണ്ടും ചർച്ചയാവുകയാണ്. രാജകുടുംബത്തെ സംബന്ധിച്ച് പല നിർണായക വെളിപ്പെടുത്തലുകളും ഉണ്ടെങ്കിലും ഇപ്പോൾ ചർച്ചയാകുന്നത് കന്യാകാത്വം എങ്ങനെയാണ് നഷ്ടമായത് എന്നുള്ളതാണ്. 2001 ജൂലൈയിൽ ആയിരുന്നു സംഭവമെന്നും ആവേശഭരിതമായ ഇത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അനുഭവമെന്നും രാജകുമാരൻ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുസ്തകം ഇപ്പോൾ തന്നെ ബെസ്റ്റ് സെല്ലർ ആണ്. ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നതും ഈ ഭാഗം തന്നെയാണ്. പ്രായമായ, തന്നെ ലൈംഗിക ബന്ധത്തിലേക്ക് വീഴ്ത്തിയ ആ സ്ത്രീയുടെ പേര് ആത്മകഥയിൽ എങ്ങും പരാമർശിക്കുന്നില്ല. ഒരു കുതിരയെപോലെയാണ് അവർ തന്നോട് പെരുമാറിയതെന്നും ഹാരി ഓർമിക്കുന്നു. സ്ത്രീയുടെ പേരിനെ ചുറ്റുപറ്റി പലകോണുകളിൽ നിന്നും വലിയ ചർച്ചയാണ് ഉയരുന്നത്. ഏറെ കാലത്തിനു ശേഷം ആ സ്ത്രീ പേര് വെളിപ്പെടുത്തി പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.

ചാൾസ് രാജാവിന്റെ ഗ്ലൗസെസ്റ്റർഷെയർ എസ്റ്റേറ്റായ ഹൈഗ്രോവിൽ ഉണ്ടായിരുന്ന സാഷ വാൾപോളാണ് ആ സ്ത്രീ. ആദ്യം മുതൽ തന്നെ ഉയർന്ന പേരുകളിൽ ഒന്നും തന്നെ സാഷയുടെ പേര് വന്നിരുന്നില്ല. ഇതോടെ ഏറെ കാലമായി നിലനിന്നിരുന്ന ഊഹാപോഹങ്ങൾക്ക് വിരാമമാകുകയാണ്. നോർട്ടനിലെ വിൽറ്റ്‌ഷയർ ഗ്രാമത്തിലെ ദി വൈൻ ട്രീ പബ്ബിന് പിന്നിലുണ്ടായ സംഭവത്തിൽ ആദ്യം നീക്കം നടത്തിയത് ഹാരി ആണെന്നും സാഷ വെളിപ്പെടുത്തി. നിലവിൽ രണ്ട് കുട്ടികളുടെ അമ്മയാണ് ഇവർ. ഉപജീവനത്തിനായി പല ജോലികളും ചെയ്താണ് മുന്നോട്ട് പോകുന്നതെന്ന് അവർ പറഞ്ഞു