സ്വർണ്ണക്കടയിൽ വളമോഷണം നടത്തിയ യുവതി സി സി ടി വി യിൽ കുടുങ്ങി. കൊച്ചിയിലെ ബ്രോഡ് വേയിലെ ജെ.കെ ജുവലറിയില്‍ നിന്നാണ് യുവതി മുക്കാല്‍ പവന്‍ തൂക്കം വരുന്ന വള മോഷ്ടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.വള വാങ്ങാനെന്ന വ്യാജേനെ യുവതി ജ്വല്ലറിയിലെത്തുകയായിരുന്നു.

വള നോക്കുന്നതിനിടയിൽ വില്പനക്കാരന്റെ ശ്രദ്ധ അൽപ്പമൊന്നു മാറിയ തക്കത്തിലായിരുന്നു യുവതിയുടെ മോഷണം.ശേഷം അമ്മയെ കൂട്ടി വരാമെന്നും യുവതി പറഞ്ഞു അതിനുശേഷം ജ്വല്ലറിയിൽ നിന്നിറങ്ങുകയായിരുന്നു.ഇത് കടയിലെ സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സംശയം തോന്നാത്ത വിധത്തിലായിരുന്നു യുവതിയുടെ പെരുമാറ്റമെന്ന് കടയുടമ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവതി കടയിൽ നിന്നിറങ്ങിയ ശേഷം സ്വർണ്ണവള സൂക്ഷിച്ചിരുന്ന ട്രേയുടെ ഭാരം നോക്കിയപ്പോഴായിരുന്നു സ്വർണ്ണം മോഷ്ടിച്ചതായി തിരിച്ചറിഞ്ഞത്.ഉടൻ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്നാണ് യുവതി വള മോഷണം നടത്തിയതായി തിരിച്ചറിഞ്ഞത്.എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി.സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.