സ്ഥാനമൊഴിയുന്നതിന് മുൻപുള്ള അവസാന ദിവസങ്ങളിൽ തെരേസ മേയുടെ ഭരണ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി. 2050 ഓടുകൂടി ബ്രിട്ടനെ ഒരു സമ്പൂർണ്ണ കാർബൺ വിമുക്ത രാജ്യം ആക്കാനുള്ള തീരുമാനം ആണ് അവർ കൈക്കൊണ്ടത്. ഇത്തരമൊരു നിയമനിർമ്മാണം നടത്തുന്ന ആദ്യ പ്രബല രാജ്യം ആയി ബ്രിട്ടൺ മാറി.
ബുധനാഴ്ച പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ക്ലൈമറ്റ് ചേഞ്ച് ആക്റ്റിന്റെ ഭേദഗതിയിലാണ് 2050 ഓടുകൂടി ബ്രിട്ടനെ ഒരു സമ്പൂർണ്ണ കാർബൺ വിമുക്ത രാജ്യം ആക്കാനുള്ള നിയമ നിർമ്മാണം കൈക്കൊണ്ടത്. ഇതോടുകൂടി ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്ന ആദ്യ വ്യവസായവൽകൃത രാജ്യമായി ബ്രിട്ടൻ മാറി. ഈ തീരുമാനത്തെ പരിസ്ഥിതി സൗഹാർദ്ദ സമൂഹങ്ങൾ വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. എന്നാൽ ഇത്തരമൊരു തീരുമാനം വ്യവസായവൽകൃത രാജ്യങ്ങൾക്ക് ഒരു അധിക ഭാരം ആയി മാറാൻ ഇടയുണ്ട് എന്ന് ഗ്രീൻപീസ് പാർട്ടി അറിയിച്ചു.
.
തന്റെ അവസാനനാളുകളിൽ പല സുപ്രധാന തീരുമാനങ്ങളും തെരേസ മേ കൈക്കൊള്ളുകയാണ്. അതിലൊന്നാണ് ഈ തീരുമാനം. കാർബൺ പുറന്തള്ളുന്നത് 2050 ഓടുകൂടി സമ്പൂർണ്ണമായി ഇല്ലാതാക്കുക എന്ന തീരുമാനം ഈ വർഷമാദ്യം ഫ്രാൻസ് കൈകൊണ്ടു. നോർവേ, ഫിൻലൻഡ് പോലെയുള്ള ചെറിയ രാജ്യങ്ങളും 2040 കൂടി കാർബൺ പുറന്തള്ളുന്നത് സമ്പൂർണ്ണമായി ഇല്ലാതാകുമെന്ന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനത്തെ പറ്റി പഠനം നടത്തുന്നവർക്ക് ഇതു ഒരു സന്തോഷവാർത്തയാണ്. അതോടൊപ്പം തെരേസ മേയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ ഈ തീരുമാനംരേഖപ്പെടുത്തും.
വ്യവസായ വിപ്ലവത്തിന്റെ ഉത്ഭവസ്ഥാനമായ ബ്രിട്ടൻ പോലൊരു രാജ്യം ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത് ബാക്കിയുള്ള വ്യവസായവൽകൃത രാജ്യങ്ങൾക്കും മാതൃകുമെന്ന് പരിസ്ഥി പ്രവർത്തകർ കരുതുന്നു.
Leave a Reply