ലണ്ടന്‍: സോഷ്യര്‍ കെയറില്‍ കൊണ്ടുവന്ന പരിഷ്‌കാരം തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് തിരിച്ചടിയാകുന്നു. ഡിമന്‍ഷ്യ ടാക്‌സ് എന്ന പരിഹാസപ്പേരില്‍ അറിയപ്പെടുന്ന പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഈ പദ്ധതി പ്രായമായവരെ സോഷ്യല്‍ കെയറിനെ ലസമീപിക്കുന്നതില്‍ നിന്ന് വിലക്കുന്നു എന്നാണ് ആക്ഷേപം. കെയറിനായി പണം നല്‍കണമെന്ന നിബന്ധനയാണ് വിവാദത്തിലായത്. സ്വന്തമായി സ്വത്തുള്ളവര്‍ അതിലൊരു വിഹിതം നല്‍കണമെന്നാണ് വ്യവസ്ഥ.
ഈ പദ്ധതി തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നല്‍കുമെന്ന് ടോറി സ്ഥാനാര്‍ത്ഥികള്‍ തന്നെ വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ ലീഡ് പലയിടങ്ങളിലും കുറയാന്‍ കാരണമാകുമെന്നും പാര്‍ട്ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാക്കളായ ബോറിസ് ജോണ്‍സണ്‍, ഡാമിയന്‍ ഗ്രീന്‍ എന്നിവരാണ് പദ്ധതിയെ പ്രതിരോധിച്ച് രംഗത്തെത്തിയിട്ടുള്ളത്. പ്രകടനപത്രികയില്‍ ഈ നിര്‍ദേശം ചില ക്യാബിനറ്റ് മന്ത്രിമാരുടെപോലും അംഗീകാരമില്ലതെയാണ് ഉള്‍പ്പെടുത്തിയതെന്നും വിവരമുണ്ട്.
ലേബര്‍ പാര്‍ട്ടിയാണ് ഈ നികുതി നിര്‍ദേശത്തെ ഡിമന്‍ഷ്യ ടാക്‌സ് എന്ന പേരില്‍ വിശേഷിപ്പിച്ചത്. വാര്‍ദ്ധക്യത്തില്‍ രോഗങ്ങള്‍ ബാധിച്ചവരെയായിരിക്കും ഈ നികുതി പ്രതികൂലമായി ബാധിക്കുകയെന്ന് ലേബര്‍ പറയുന്നു. വരുമാനം കുറഞ്ഞ പ്രായമായവര്‍ സോഷ്യല്‍ കെയറിനെ ആശ്രയിക്കുന്നത് ഈ പദ്ധതിയിലൂടെ ഇല്ലാതാകുമെന്ന് കിംഗ്‌സ് ഫണ്ടും ആശങ്ക അറിയിച്ചിട്ടുണ്ട്.
Leave a Reply