ന്യൂസ് ഡെസ്ക് , മലയാളം യുകെ

കഴിഞ്ഞ ബുധനാഴ്ച മുതൽ ഓരോ ബ്രിട്ടീഷ് പൗരനും ആവശ്യമെങ്കിൽ ജോലി സ്ഥലത്ത് വന്ന് തൊഴിൽ ചെയ്യാനുള്ള അനുവാദം ഗവൺമെൻറ് നൽകിയിരിക്കുന്ന ഈ സാഹചര്യത്തിലാണ് യാത്ര ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ പ്രസക്തി ഉയർന്നു വരുന്നത്.പൊതുവേ യാത്രചെയ്യുന്നവർ കഴിയുന്നത്രയും നടക്കുകയോ സൈക്കിൾ ഉപയോഗിക്കുകയോ ചെയ്യുന്നതായിരിക്കും ഉത്തമം എന്നും ഈ സാഹചര്യത്തിൽ പൊതുഗതാഗതം തെരഞ്ഞെടുക്കുന്നത് വേണ്ട എന്ന രീതിയിലുള്ള തീരുമാനം എടുത്തിരിക്കണം എന്നും സർക്കാർ അധികൃതർ വ്യക്തമാക്കി.

ട്രെയിനിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമാണോ ? യാത്രക്കാർ ആവശ്യം യാത്രകൾ മാത്രം നടത്തുകയാണെങ്കിൽ സാമൂഹിക അകലം പാലിച്ചുള്ള ട്രെയിൻ യാത്രകൾ സുരക്ഷിതമായിരിക്കും. ഇപ്പോഴും യുകെയിലെ സാധാരണ ട്രെയിൻ സർവീസുകളിലും പകുതിയോളം പ്രവർത്തിക്കുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വെറും 30 ശതമാനം മാത്രമാണ് മിക്ക ട്രെയിനുകളിലും. എന്നാൽ ആളുകൾ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകുന്ന ഈ സാഹചര്യത്തിൽ ട്രെയിൻ,ബസ് തുടങ്ങിയ പൊതുഗതാഗതം ഒഴിവാക്കണമെന്ന് സർക്കാർ വ്യക്തമാക്കി. ഇതുകൂടാതെ പൊതു ഗതാഗതത്തിൽ യാത്ര ചെയ്യുമ്പോൾ ആളുകൾ മാസ്ക് ധരിക്കണം എന്നും സർക്കാർ അറിയിച്ചു.

ഇതേസമയം അകലം പാലിച്ചുകൊണ്ട് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം സർക്കാർ നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള യാത്രകൾ ട്രെയിനുകളിൽ യാത്രചെയ്യുന്ന ആൾക്കാരുടെ എണ്ണത്തെ വളരെയധികം കുറയ്‌ക്കേണ്ടതായി വരുമെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് സിറ്റികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനുകളിൽ ഇത്തരത്തിലുള്ള യാത്രക്കാരുടെ എണ്ണം കുറയ്ക്കാൻ സാധിക്കും. എന്നാൽ അടുത്തടുത്ത് സ്റ്റോപ്പുകളുള്ള ട്രെയിനുകളിൽ ഇത് സാധ്യമാകണമെന്നില്ല .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടനിലെ പൊതു ഗതാഗതത്തെ ഇത് എങ്ങനെ ബാധിക്കും ?

ട്രെയിനുകൾക്കും ബസ്സുകൾക്കും വേണ്ടി കൂടുതൽ സമയം കാത്തിരിക്കേണ്ടതായി വരും. ലണ്ടനിൽ ഏകദേശം 9 ദശലക്ഷം ജനസംഖ്യയുണ്ട്. ഇതിൽ 60% യാത്രക്കാരും പൊതുഗതാഗതം ആണ് ഉപയോഗിക്കുന്നത് .

വണ്ടി ഓടിച്ച് ജോലിക്ക് പോകാമോ?

ഗ്രേറ്റ് ബ്രിട്ടനിലെ മിക്ക യാത്രക്കാരും കാറുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് കാറുകൾ ഉപയോഗിക്കുന്നത് വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും കാറുകളാണ് ഇപ്പോൾ ഏറ്റവും കൂടുതലായി ജനങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ഗതാഗത മാർഗം .