സ്വന്തം ലേഖകൻ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാമ്മൂട് ചുരക്കുറ്റി സ്വദേശി പഴയച്ചിറ വീട്ടിൽ എത്സമ്മയുടെ പണം ആണ്  അപഹരിച്ചത് . മാമ്മൂട് എസ്ബിഐ ശാഖയിൽ നിന്നും വീട് പണി ആവിശ്യത്തി നായി പണം പിൻവലിച്ചു പോകും വഴിയാണ് സംഭവം.  പോകും വഴി വീട് പണിക്കുവേണ്ടിയുള്ള സർക്കാർ  നടപടി ക്രമങ്ങൾക്കായി വില്ലേജ് ഓഫീസിലും തുടർനടപടികൾക്കായി തിരിച്ചു പഞ്ചായത്തിലേക്കും വന്നിരുന്നു. പഞ്ചായത്തു ഓഫീസിൽ വച്ച് ആണ് പണം നഷ്ടപെട്ട വിവരം അറിയുന്നത്. പിന്നീട് വന്നവഴിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഓഫീസ് കാര്യങ്ങൾക്കായി   വില്ലേജ് ഓഫീസിൽ  വലിയ തിരക്കായിരുന്നതായി വീട്ടമ്മ പറഞ്ഞു. പണം അടങ്ങിയ ബാഗ് തുറന്ന നിലയിൽ ആയിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട തൃക്കൊടിത്താനം പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മേൽ നടപടികൾ സ്വീകരിച്ചു