ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ മെഡിക്കൽ വിദ്യാർഥികൾക്ക് എൻഎച്ച്എസിൽ പ്രാക്ടീസ് ചെയ്യാനുള്ള താല്പര്യം കുറയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിലെ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികളിൽ ഒരാൾ പരിശീലിക്കുന്നതിനായി രാജ്യം വിടാൻ ആഗ്രഹിക്കുന്നതായുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ 44 മെഡിക്കൽ സ്കൂളുകളിൽ നിന്നുള്ള 10,400 ലധികം വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കിടയിൽ നടത്തിയ ഒരു സർവ്വേയിൽ 32% പേർ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുഎസ്, കാനഡ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നത് . വിദേശത്തുനിന്നും ലഭിക്കുന്ന മികച്ച ശമ്പള ഓഫറുകൾ, തൊഴിൽ ജീവിത സാഹചര്യങ്ങൾ എന്നിവയാണ് പലരെയും യുകെ വിടാൻ പ്രേരിപ്പിക്കുന്നത്. സർവേയിൽ പങ്കെടുത്ത 60% ആളുകളും എൻഎച്ച്എസിൽ ജോലി ചെയ്യുന്നതിൽ തൃപ്തരല്ലെന്നാണ് അഭിപ്രായപ്പെട്ടത്.

ജൂനിയർ ഡോക്ടർമാർ നടത്തിവരുന്ന സമരപരമ്പരകൾ മെഡിക്കൽ വിദ്യാർത്ഥികളുടെ തീരുമാനത്തെ സ്വാധീനിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി വീണ്ടും പണിമുടക്കിനൊരുങ്ങുകയാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ . ജൂനിയർ ഡോക്ടർമാർക്ക് 35% ശമ്പള വർദ്ധനവാണ് ബിഎംഎ ആവശ്യപ്പെടുന്നത്. മെഡിക്കൽ വിദ്യാർഥികളിൽ നല്ലൊരു ശതമാനം തുടർപഠനത്തിനും പരിശീലനത്തിനുമായി രാജ്യം വിടാൻ ആലോചിക്കുന്നത് എൻഎച്ച്എസിന് വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.