ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ പൊതു ആരോഗ്യ രംഗത്ത് മരുന്നുകളും ചികിത്സോപകരണങ്ങളും കൂടുതൽ സുരക്ഷിതവും ഗുണമേന്മയുള്ളതുമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന പുതിയ ശാസ്ത്രവിഭാഗത്തിന്റെ നേതൃത്വം മലയാളിക്ക് . ഈ സുപ്രധാന ചുമതലയിലേക്ക് മലയാളിയായ ഡോ. ജേക്കബ് ജോർജിനെ ആണ് നിയമിച്ചിരിക്കുന്നത്. ബ്രിട്ടന്റെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ (MHRA) പ്രഥമ ചീഫ് മെഡിക്കൽ ആൻഡ് സയന്റിഫിക് ഓഫീസർ സ്ഥാനം ഇദ്ദേഹം ഏറ്റെടുക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോ. ജോർജ് ജനുവരി 5ന് പുതിയ ചുമതല ഏറ്റെടുക്കും എന്നാണ് അറിയാൻ സാധിച്ചത് . എംഎച്ചആർഎ ആസ്ഥാനമായ ലണ്ടനിലും ഗവേഷണ കേന്ദ്രമായ ഹെർട്ട്ഫഡ്ഷയറിലും ആയിരിക്കും പ്രധാന പ്രവർത്തന മേഖല. നിലവിൽ സ്കോട്ട് ലാൻഡിലെ ഡണ്ടീ സർവകലാശാലയിൽ ഹൃദ്രോഗ വിദഗ്ധനായാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്.

ഇടയാറന്മുള ആലക്കോട്ട് ജോർജ് ഉമ്മന്റെയും അയിരൂർ ചെറുകര സൂസിയുടെയും മകനായ ഡോ. ജോർജ് മലേഷ്യയിലാണ് ജനിച്ചത്. ഷെഫീൽഡും ഡണ്ടീയും ഇദ്ദേഹത്തിന്റെ മെഡിക്കൽ പഠനകേന്ദ്രങ്ങളായിരുന്നു. യുദ്ധം മൂലം വിദ്യാഭ്യാസം തടസ്സപ്പെട്ട യൂക്രെയിൻ വിദ്യാർത്ഥികൾക്ക് സഹായമായിരിക്കാനായി അവിടെ പോയി പഠിപ്പിച്ചതിന് അദ്ദേഹം അടുത്തിടെ യു‌ക്രെയിൻ സർക്കാരിന്റെ ബഹുമതിയും നേടിയിരുന്നു .