അമിതമായി സിഗരറ്റ് വലിക്കുന്നവര്‍ക്കും രാത്രികാലങ്ങളില്‍ ജോലിയെടുക്കേണ്ടി വരുന്നവരുമെല്ലാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഉറക്കമില്ലാഴ്മ. ഉറക്കം ലഭിക്കാനായി നേരത്തെ ബെഡിലെത്തിയാല്‍ പോലും ചിലര്‍ക്ക് ഉറങ്ങാന്‍ കഴിയാതെ വരുന്നു. നമ്മുടെ ശ്വാസമെടുക്കുന്ന രീതിയാണ് ഇക്കാര്യത്തില്‍ ശരിക്കും വില്ലന്‍. ശ്വാസം കൃത്യമായ വ്യായാമത്തിലൂടെ ശരിയാക്കിയാല്‍ ഉറക്കമില്ലാഴ്മ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ശ്വാസമെടുക്കുന്നതിന്റെ ദൈര്‍ഘ്യം തുടങ്ങിയവയില്‍ ശ്രദ്ധിച്ചാല്‍ ഉറക്കത്തിനായി മരുന്നുകളെ ആശ്രയിക്കേണ്ടി വരില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു.
മരുന്നുകള്‍ക്ക് പകരമായി എല്ലാ പ്രായക്കാര്‍ക്കും പരീക്ഷിക്കാവുന്ന ബ്രീതിംഗ് ടെക്‌നിക്കാണ് 4-7-8. യോഗയുമായി ഏറെ അടുപ്പമുള്ള ഈ ടെക്‌നിക്ക് നമ്മുടെ ശ്വാസമെടുക്കുന്ന ഘടനയിലെ ചെറിയ വ്യതിയാനമുണ്ടാക്കുന്നതിലൂടെ ശരീരത്തെ ഉറക്കത്തിലേക്ക് തള്ളിവിടുന്നു. 4 സെക്കന്റ് നേരം നിര്‍ത്താതെ മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് വലിക്കുക. ഈ സമയത്ത് വായ അടച്ചുപിടിക്കാന്‍ ശ്രദ്ധിക്കണം. ശേഷം 7 സെക്കന്റ് ശ്വാസം അടക്കിപിടിക്കുക. അവസാനമായി 8 സെക്കന്റ് തുടര്‍ച്ചയായ വായിലൂടെ ശ്വാസം പുറത്തേക്ക് വിടുക. ഈ പ്രവര്‍ത്തനം മൂന്ന് തവണ തുടര്‍ന്നാല്‍ നമുക്ക് ഉറക്കത്തിലേക്ക് പെട്ടന്ന് തന്നെ എത്താന്‍ കഴിയും.
യോഗയും ഇതര മെഡിറ്റേഷന്‍ രീതികളും പഠിപ്പിക്കുന്ന വിദഗ്ദ്ധരായി അധ്യാപകര്‍ ഏറ്റവും കൂടുതല്‍ നിര്‍ദേശിക്കുന്ന ബ്രീതിംഗ് ടെക്‌നിക്കുകളില്‍ ഒന്നാണിത്. ശരീരത്തിലെ നാഡീവ്യൂഹത്തെ ശാന്തമാക്കാനും ശരീരത്തിന് ആവശ്യമായ ഉറക്കത്തിലേക്ക് നയിക്കാനും 4-7-8 ശ്വാസരീതിക്ക് സാധിക്കുമെന്ന് ഡോക്ടറും എഴുത്തുകാരനുമായി ആന്‍ഡ്രൂ വെയില്‍ വ്യക്തമാക്കുന്നു. ബ്രീതിംഗ് സൈക്കിള്‍ പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കുള്ളില്‍ ഉറക്കത്തിലെത്താന്‍ സാധിക്കുന്നുവെന്നതാണ് 4-7-8 ന്റെ പ്രത്യേകത. മരുന്നുകള്‍ ഉപയോഗിച്ച് ഉറങ്ങുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ശരീരത്തിന് ഗുണം ചെയ്യുന്നത് ഇത്തരം ബ്രീതിംഗ് ടെക്‌നിക്കുകളാണെന്ന് ഡോ. വെയില്‍ ചൂണ്ടികാണിക്കുന്നു.
Leave a Reply