തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണന്‍ അനീഷുമായി കന്യകളെ വെച്ചുള്ള പൂജയ്ക്ക് ആലോചിച്ചിരുന്നതായും ഇരകളെ കൊലപ്പെടുത്തിയ ശേഷം ഒന്നാംപ്രതി അനീഷ് കൃഷ്ണന്റെ മകള്‍ അര്‍ഷയെ ഉപയോഗിച്ച് ഇക്കാര്യം പരീക്ഷിക്കാന്‍ ശ്രമിച്ചതായും സംശയം. കൃത്യം നടത്തിയ ശേഷം അനീഷ് കൃഷ്ണന്റെ ഭാര്യ സൂശീലയുടെയും അര്‍ഷയുടെയും മൃതദേഹങ്ങളെ അപമാനിച്ചതായും പോലീസ് പറഞ്ഞിട്ടുണ്ട്.

കൊലപ്പെടുത്തിയ ശേഷം അര്‍ഷ കന്യകയാണോ എന്ന് നോക്കാന്‍ അനീഷ് ലിബീഷിനോട് ആവശ്യപ്പെടുകയും തന്റെ അറിവ് വെച്ച് ലിബീഷ് വിരല്‍ കടത്തി പരിശോധന നടത്തിയെന്നുമാണ് ലിബീഷ് പോലീസിനോട് പറഞ്ഞത്. സുശീലയുടെ മൃതദേഹത്തില്‍ ഇതിനിടയില്‍ അനീഷ് ലൈംഗികത പരീക്ഷിക്കുകയും ചെയ്തു. അതേസമയം ഈ ആരോപണം അനീഷ് ചോദ്യം ചെയ്യലില്‍ നിഷേധിച്ചു.

കൊലപാതകം നടത്തിയ വീട്ടില്‍ അനീഷും ലിബീഷും മൂന്ന് മണിക്കൂറോളം ചെലവഴിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് അനീഷ് വീട്ടില്‍ കന്യകളെ വെച്ചുള്ള പൂജ നടത്തിയോ എന്നാണ് പോലീസിന്റെ സംശയം. നേരത്തേ പൂജയ്ക്കായി കന്യകളെ കിട്ടുമോ എന്ന വിവരം കൃഷ്ണന്‍ തന്നോട് ചോദിച്ചിരുന്നതായി അനീഷ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. അര്‍ഷയില്‍ ലിബീഷ് പരിശോധന നടത്തുകയും ചെയ്ത സാഹചര്യത്തില്‍ പൂജ പോലെയുള്ള നീക്കം പ്രതികള്‍ നടത്തിയതായുള്ള സംശയം ഉയരുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊലയ്ക്കുപിന്നിലെ യഥാര്‍ത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ലന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. കാരണം ഇവ അത്രമാത്രം അവിശ്വസനീയമായ കാര്യങ്ങളാണ് പ്രതികള്‍ വെളിപ്പെടുത്തുന്നത്. പുലര്‍ച്ചെ 12.30 ഓടെ കൃത്യത്തിനെത്തിയെന്നും കമ്പകക്കാനത്തുനിന്നും തിരിച്ച് വീട്ടിലെത്തിയപ്പോള്‍ 5 മണി കഴിഞ്ഞെന്നുമാണ് ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.

ഇവര്‍ വിവരിച്ച പ്രകാരമാണ് കാര്യങ്ങള്‍ നടന്നതെങ്കില്‍ കൃത്യം നടത്താന്‍ ഇവര്‍ ആകെ ചെലവഴിച്ചത് അരമണിക്കൂറോളം മാത്രമാണെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കൃത്യം നടത്താനുള്ള അര മണിക്കൂറും തിരിച്ച് തൊടുപുഴയെത്താനുള്ള ഒരു മണിക്കൂറും കഴിച്ച് മൂന്നുമണിക്കൂര്‍ ഇവര്‍ വീട്ടില്‍ ചെലവഴിച്ചത് എന്തിനുവേണ്ടിയായിരുന്നെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാവാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്.