സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സിറിൽ മാഞ്ഞൂരാന്റെ പിതാവായ തോമസ് സി മാഞ്ഞൂരാൻ (73) നിര്യാതനായി. കഴിഞ്ഞ ദിവസം ഉണ്ടായ ഹൃദയതംഭനത്തെത്തുടർന്ന് ചികിത്സയിലായിരുന്നു തോമസ്. എന്നാൽ വെന്റിലേറ്ററിൽ ആയിരിക്കെ പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.
കോൺഗ്രസിന്റെ നേതാവായ ഇദ്ദേഹം ദീർഘകാലം കടത്തുരുത്തി പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, വിവിധ സാംസ്കാരിക, സന്നദ്ധ സംഘടനകളുടെ രക്ഷാധികാരി എന്നിങ്ങനെ നിരവധി മേഖലകളിൽ സജീവസാന്നിധ്യമായിരുന്നു.
സംസ്‌കാര കർമ്മങ്ങൾ ശനിയാഴ്ച മുട്ടുചിറ ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. സമയ സംബന്ധമായ കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി അസ്സോസിയേഷൻ SMA യുടെ എക്സിക്യൂട്ടീവ് മെമ്പറുമായ സിറിൽ മാഞ്ഞൂരാന്റെ പിതാവിന്റെ ആകസ്മിക നിര്യാണത്തിൽ അസ്സോസിയേഷൻ ഭാരവാഹികൾ അനുശോചനം അറിയിച്ചിതിനൊപ്പം മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുമിത്രാതികളെ അറിയിക്കുന്നതിനൊപ്പം പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
ഭാര്യ
മേരിക്കുട്ടി
മക്കൾ
1. സിറിൽ മാഞ്ഞൂരാൻ
2. ഡോ: മരിൻസ് മാഞ്ഞൂരാൻ
3. ഡോ: ക്ലാരിൻസ് മാഞ്ഞൂരാൻ
4. ട്രെസ്സി മാഞ്ഞൂരാൻ
5. ആലീസ് മാഞ്ഞൂരാൻ (ഖത്തർ)
6. ഡോ: സേവ്യർ മാഞ്ഞൂരാൻ
Leave a Reply