ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ആശംസ നേര്‍ന്ന് ജര്‍മന്‍ ഫുട്ബോള്‍ താരം തോമസ് മുള്ളര്‍. ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ് നില്‍ക്കുന്ന ചിത്രവും മുള്ളര്‍ ട്വീറ്റ് ചെയ്തു.

ഫുട്ബോള്‍ താരമാണെങ്കിലും ലോകകപ്പ് ജേതാവായ തോമസ് മുള്ളര്‍ക്ക് ക്രിക്കറ്റിനോടും പ്രണയമാണ്. ഇഷ്ടതാരം വിരാട് കോഹ്‍ലി. ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ് ബാറ്റും പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് മുള്ളര്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തത്. ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ആശംസനേരുന്നു. പ്രത്യേകിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്കും ഇന്ത്യന്‍ ടീമിനും. ജര്‍മനി ചിയേഴ്സ് ഫോര്‍ ഇന്ത്യ എന്ന ഹാഷ് ടാഗോടെയാണ് മുള്ളറുടെ ട്വീറ്റ്.

ജര്‍മന്‍ ഫുട്ബോള്‍ ടീമിന്റെ ആരാധകകനായ വിരാട് കോഹ്‍ലി നിരവധി തവണ ജര്‍മനിയെ പിന്തുണച്ച് പോസ്റ്റുകളിട്ടിട്ടുണ്ട്. കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ജര്‍മന്‍ താരം ടോണി ക്രൂസ് ഓട്ടോഗ്രാഫോടുകൂടി ജേഴ്സി വിരാട് കോഹ്ലിക്ക് സമ്മാനിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകകപ്പിന് മുന്നോടിയായി കോഹ്ലിക്ക് പിന്തുണയറിയിക്കുന്നു മൂന്നാമത്തെ ഫുട്ബോള്‍ താരമാണ് മുള്ളര്‍. ബ്രസീല്‍ താരം ഡേവിഡ് ലൂയിസ്, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയിന്‍ എന്നിവരും കോഹ്‍ലിക്ക് ആശംസ നേര്‍ന്നിരുന്നു.