ശബരിമലയില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിര നിരന്തര ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ വരെ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തിരുന്നു.
ഇതിനുപിന്നാലെയാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം ആക്രമിച്ചവരെ ആദരിച്ച് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയത്.
സുപ്രീംകോടതി വിധിയെ പരസ്യമായി ലംഘിച്ച് ആക്രമണം നടത്തിയവര്‍ക്കാണ് കുമ്മനം രാജശേഖരന്റെ സമ്മാനവുമെത്തി. പന്തളത്തെ ആര്‍എസ്എസ്-ബിജെപി ക്രിമിനലുകളാണ് സമ്മാന കിറ്റിന്റെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്
കുമ്മനത്തിന്റെ നടപടി ഭരണഘടനാ ലംഘനമാണ്. സംഭവത്തെക്കുറിച്ചു രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
Leave a Reply