ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ബൈബിൾ അപോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്കുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു .ഇതിനോടകം ഏകദേശം ആയിരത്തോളം കുട്ടികൾ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. . ജൂൺ 3 ന് മുൻപ് രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്കും ആറാം തിയതി നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും. ഇതുവരെ രജിസ്റ്റർ ചെയ്ത മത്സരാത്ഥികൾക്ക് അവരുടെ രജിസ്‌ട്രേഷൻ നമ്പർ അയച്ചു കൊടുത്തുകഴിഞ്ഞു . മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യൂസർ നൈമും പാസ്‌വേർഡും വരും ദിവസങ്ങളിൽ മത്സരാത്ഥികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ ലഭിക്കും . വിശുദ്ധ ഗ്രന്ഥത്തെ കൂടുതലായി പഠിക്കുവാൻ ലഭിക്കുന്ന ഈ അവസരത്തെ എല്ലാ മതപഠന വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തണമെന്നും , മാതാപിതാക്കൾ അതിനുള്ള പ്രോത്സാഹനം കുട്ടികൾക്ക് എല്ലായ്പ്പോഴും നൽകണമെന്നും അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു. . മൂന്നു എയ്ജ് ഗ്രൂപ്പുകളിലായി മൂന്ന് റൗണ്ട് മത്സരങ്ങൾ ആണ് നടത്തപ്പെടുന്നത് . ജൂൺ 6 ന് ആരംഭിക്കുന്ന മത്സരങ്ങൾ ഓഗസ്റ്റ് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീരകരിച്ചിരിക്കുന്നത്. നാല് ആഴ്ചകൾ നീളുന്ന ആദ്യ റൗണ്ടിൽ ആദ്യ ആഴ്ചത്തെ മത്സരങ്ങൾ ടെസ്റ്റ് പ്രാക്ടീസ് ആണ് . ജൂൺ 10 ന് ഒരു ടെസ്റ്റ് പ്രാക്ടിസിനുള്ള അവസരം കൂടി കുട്ടികൾക്ക് നൽകുന്നതായിരിക്കും ജൂൺ 10 ന് രജിസ്‌ട്രേഷൻ ക്ലോസ് ചെയ്യും . എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങൾ നടത്തുക . ആഗസ്റ്റ് 29 തിന് ഫൈനൽ മത്സരം നടത്തും . അഭിവാദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹത്തോടെ ബഹുമാനപ്പെട്ട വികാരി ജനറാൾ അച്ചന്മാരുടെയും മറ്റു വൈദീകരുടെയും നേതൃത്വത്തിൽ കുട്ടികളുടെ ബൈബിൾ പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിശ്വാസത്തിൽ ഉറപ്പുള്ളവരാക്കുവാനും തങ്ങൾക്കു ലഭിച്ച അറിവിനെ പങ്കുവയ്ക്കാനുമുള്ള ഒരു വേദി കുട്ടികൾക്കായി തുറന്നിടുക എന്ന ലക്ഷ്യത്തോടെയാണ് രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് ഇത്തരത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് .ഇതിനായി ബഹുമാനപ്പെട്ട ജോർജ് എട്ടുപറ അച്ചന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു ണ്ട് . മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങളും ഈ വെബ്‌സൈറ്റിൽ http://smegbbiblekalotsavam.com/?page_id=595 നിന്നും ലഭ്യമാകുമെന്നും ഓൺലൈൻ ബൈബിൾ ക്വിസ് പി .ആർ .ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റിൽ ക്ലിക്ക് ചെയ്യുക

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Suvara 2020