ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യുകെ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് കനത്ത പ്രഹരവുമായി ഇന്ത്യൻ സർക്കാർ. വിദേശ രാജ്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ചിലവഴിക്കുന്നത് ഇനിമുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രാലയം. എൽആർഎസിന് കീഴിൽ ഇന്ത്യയ്ക്ക് പുറത്തുള്ള അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ചെലവുകൾ കൊണ്ടുവരുന്ന, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ചട്ടങ്ങൾ ചൊവ്വാഴ്ച രാത്രിയാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്. പുതിയ നീക്കത്തിന്റെ ഫലമായി, അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ചെലവിന്റെ 20 ശതമാനം ടാക്സ് കളക്റ്റഡ് അറ്റ് സോഴ്സ് (ടിസിഎസ്) ഈടാക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് നടത്തുന്ന പുതിയ പരിഷ്കരണം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യയ്ക്ക് പുറത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾ എൽആർഎസിന്റെ പരിധിയിൽ ഉടനടി പ്രാബല്യത്തിൽ വരും. ഇത് ജൂലൈ ഒന്ന് മുതൽ 2022-23 ലെ ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ ടിസിഎസിന്റെ ഉയർന്ന ലെവി പ്രാപ്തമാക്കുന്നു. നേരത്തെ ഒരു വിദേശ യാത്രയ്ക്കിടെ ചെലവുകൾക്കായി പണമടയ്ക്കാൻ അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് എൽആർഎസ് പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. 2000 -ത്തിലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് (കറന്റ് അക്കൗണ്ട് ട്രാൻസാക്ഷൻ) റൂൾസ് ഏഴ് പ്രകാരം അന്താരാഷ്‌ട്ര ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ചെലവുകൾ എൽആർഎസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

ഉയർന്ന മൂല്യമുള്ള വിദേശ ഇടപാടുകൾ ട്രാക്ക് ചെയ്യാൻ സഹായിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. പത്രങ്ങൾ, മാസികകൾ അല്ലെങ്കിൽ ഓൺലൈൻ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ, സ്ട്രീമിംഗ് സേവനങ്ങൾ പോലുള്ള ഇന്ത്യയിൽ നിന്നുള്ള വിദേശ സാധനങ്ങൾ/സേവനങ്ങൾ വാങ്ങുന്നതിനുള്ള പേയ്‌മെന്റുകളെ മാറ്റങ്ങൾ ബാധിക്കില്ല. വിദേശ യാത്രകളിലെ ചെലവ് വർദ്ധിച്ച പശ്ചാത്തലത്തിലാണ് നടപടി. 2022-23 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ ഇന്ത്യക്കാർ 12.51 ബില്യൺ ഡോളർ വിദേശ യാത്രകൾക്കായി ചെലവഴിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 104 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കോവിഡുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങൾ കാരണമാണിത്.