ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എൻ എച്ച് എസിൽ കോവിഡ് മൂലം എടുക്കുന്ന സിക്ക് പേകൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി ഒരു ലക്ഷത്തിലധികം ജീവനക്കാർ മുന്നോട്ട് വന്നു. ശൈത്യകാലത്ത് ആശുപത്രികളിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സൗജന്യ സ്റ്റാഫ് ലാറ്ററൽ ടെസ്റ്റുകൾ, ലീവുകൾ തുടങ്ങിയ ആനുകുല്യങ്ങൾ സർക്കാർ ജൂലൈയിൽ വെട്ടിക്കുറച്ചിരുന്നു. ദീർഘനാളായി കോവിഡ് ബാധിച്ച എൻ എച്ച് എസ് ജീവനക്കാരിയായ മരിയ എസ്ലിംഗർ-റേവനാണ് പുതിയ ആവശ്യത്തിന് തുടക്കം കുറിച്ചത്. തനിക്ക് നിലവിൽ ജോലികൾ ഒന്നും തന്നെ ചെയ്യാൻ കഴിയുന്നില്ലെന്ന് അവർ അറിയിച്ചു . എൻ എച്ച് എസിൽ നിന്ന് ധനസഹായം ലഭിച്ചില്ലെങ്കിൽ തൻെറ കുടുംബത്തിൽ ദാരിദ്ര്യം പിടിമുറുക്കുമെന്ന് 25 കാരിയായ അവർ പറഞ്ഞു.
നിലവിൽ ലീവുകൾ എടുത്താൽ അത് വാർഷിക സിക്‌നെസ് ലീവ് അലവൻസോ അസ്റ്റാൻഡേർഡ് കോൺട്രാക്ട് സിക്ക് പേയോ ആയാണ് പരിഗണിക്കുന്നത്. കോവിഡ് മൂലം ദീർഘനാളുകൾക്കു ശേഷം ആശുപത്രിയിൽ എത്തിയ ഒരു ജീവനക്കാരൻെറ ശമ്പളം പ്രതിമാസം 300 പൗണ്ടായി കുറഞ്ഞു. ഇതിന് കാരണം രോഗബാധിതനായിരുന്നപ്പോൾ എടുത്ത ലീവുകളാണ്. ലോങ് കോവിഡ് രണ്ടു ദശലക്ഷത്തിൽ അധികമാളുകളിൽ ബാധിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പോളിംഗ് കണ്ടെത്തി. പകർച്ചവ്യാധിയെ തുടർന്ന് ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടാനായി ഇംഗ്ലണ്ടിൽ ഏകദേശം 90 സ്പെഷ്യലിസ്റ്റുകൾ ആണ് ലോംഗ് കോവിഡ് ക്ലിനിക്കുകൾ സ്ഥാപിച്ചിരിക്കുന്നത് ശ്വാസതടസ്സം ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടമാകൽ, നെഞ്ചുവേദന, ബ്രെയിൻ ഫോഗ് തുടങ്ങിയ ലക്ഷണങ്ങൾ മൂലം നിരവധി പേർക്ക് ജോലിയിലേക്ക് മടങ്ങി വരാൻ കഴിഞ്ഞിട്ടില്ല.
Leave a Reply