ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ കെയർ വിസയിൽ എത്തിയ ആയിരകണക്കിന് ആളുകളോട് രാജ്യം വിട്ടു പോകാൻ ഹോം ഓഫീസ് ആവശ്യപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തുവന്നു. പല കാരണങ്ങൾ കൊണ്ടും ഇവർ ജോലിചെയ്യുന്ന തൊഴിലിടങ്ങളുടെ ലൈസൻസ് റദ്ദാക്കിയതാണ് പെട്ടെന്നുള്ള നടപടിക്ക് പിന്നിലുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത് . എന്നാൽ തൊഴിൽ ഉടമകൾ കാണിച്ചിരിക്കുന്ന പലവിധത്തിലുള്ള ചട്ടലംഘനങ്ങൾക്കും ക്രമക്കേടുകൾക്കും പാവം ജീവനക്കാരെ ശിക്ഷിക്കുന്നത് അധാർമികമാണെന്ന വിമർശനമാണ് ഉയർന്നു വരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തരത്തിൽ പ്രശ്നത്തിൽ അകപ്പെട്ട കെയർ വർക്കർമാരിൽ ഭൂരിഭാഗവും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ്. റിക്രൂട്ട്മെൻറ് ഏജൻ്റിന് 18,000 പൗണ്ട് വരെ നൽകിയാണ് പലരും കെയർ വിസ സംഘടിപ്പിച്ച് യുകെയിൽ എത്തിയത്. ഇത്തരത്തിൽ യുകെയിൽ എത്തിച്ചേർന്ന പലർക്കും ഇവിടെ എത്തിയപ്പോൾ നേരത്തെ പറഞ്ഞിരുന്ന താമസസൗകര്യമോ ശമ്പളമോ നൽകിയില്ലെന്നുള്ള പരാതികൾ പലരും ഹോം ഓഫീസിൽ അറിയിച്ചിരുന്നു.

വിസ സ്പോൺസർ ചെയ്ത കമ്പനികളുടെ ലൈസൻസ് ഹോം ഓഫീസ് റദ്ദാക്കിയതാണ് കെയർ വിസയിൽ വന്നവർക്ക് കുരുക്കായത്. പലരോടും 60 ദിവസത്തിനുള്ളിൽ ഒരു സ്പോൺസറെ കണ്ടെത്തണമെന്നും അല്ലെങ്കിൽ രാജ്യം വിടണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം പ്രശ്നത്തിൽ അകപ്പെട്ടവരിൽ പലരും 300 ലധികം തൊഴിൽ ഉടമകളെ ബന്ധപ്പെട്ടിട്ടും ജോലി ലഭിച്ചില്ലെന്ന ദയനീയ കഥയാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ ഉൾപ്പെടെ വാർത്തയാക്കിയിരിക്കുന്നത്. കെയർ വിസയിൽ യുകെയിൽ എത്തിയ പലരും മറ്റ് പല മേഖലകളിലെയും ജോലി ഉപേക്ഷിച്ചാണ് യുകെയിൽ എത്തിയത്. ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ് ആയി ജോലി നോക്കിയിരുന്ന ഒരു യുവാവിന്റെ കഥ ദി ഗാർഡിയൻ പത്രത്തിൽ വാർത്തയായിരുന്നു. എന്നാൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസവും ഒബ്സർവറും നടത്തിയ അന്വേഷണത്തിൽ 3,081 കെയർ വർക്കർമാരുടെ സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ 2022ലും 2023ലും ഹോം ഓഫീസ് റദ്ദാക്കിയതായതാണ് കണ്ടെത്തിയിരിക്കുന്നത് .