വലിയ നോമ്പിനോടനുബന്ധിച്ച് വ്രതാനുഷ്ഠ്ടാനത്തിന്റെ പരിശുദ്ധിയും , പുനഃരുത്ഥാനത്തിന്റെ സുവിശേഷവും പ്രഘോഷിച്ചുകൊണ്ട് , ക്രിസ് താനുഭവത്തിൽ നിറഞ്ഞ് , ദൈവിക സംരക്ഷണയിൽ നാമോരോരുത്തരും വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ മൂന്നുദിവസത്തെ നോയമ്പുകാല ധ്യാനം മാർച്ച് 25,26,27 തീയതികളിൽ ഓൺലൈനിൽ നടക്കുന്നു . സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ.ഫാ.ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും .
ലോകത്തിലെ ഏത് രാജ്യങ്ങളിൽനിന്നുമുള്ളവർക്കും ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ് .
സെഹിയോൻ യുകെ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരും പ്രമുഖ വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ് , ബ്രദർ സാജു വർഗീസ് എന്നിവരും ഈ ശുശ്രൂഷകളിൽ പങ്കെടുക്കും.
സൂം ആപ്പ് വഴിയാണ് ധ്യാനം നടക്കുക.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ www.sehionuk.org/register/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. യുകെ സമയം ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെയായിരിക്കും ധ്യാനം . പ്രത്യേക പ്രാർത്ഥനയ്ക്കും സ്പിരിച് വൽ ഷെയറിങിനും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് സൗകര്യമുണ്ടായിരിക്കും.
യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ ധ്യാനത്തിന്റെ സമയക്രമം വ്യത്യസ്തമായിരിക്കും. സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ എല്ലാവരെയും മൂന്നുദിവസത്തെ ഏറെ അനുഗ്രഹീതമായ ഈ നൊയമ്പുകാല ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ;
ഷാജി ജോർജ് .07878 149670.
ജോസ് കുര്യാക്കോസ് 07414747573.
Leave a Reply