ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൗണ്ടി ടൈറോണിലെ മൊയ് പ്രദേശത്തെ അർമാഗ് റോഡിൽ ശനിയാഴ്ച രാത്രി 10.20 ഓടെ നടന്ന മൂന്ന് വാഹനങ്ങളുടെ കൂട്ടിയിടിയിൽ മൂന്ന് പേർ മരിച്ചതായി പൊലീസ് സർവീസ് ഓഫ് നോർത്തേൺ അയർലൻഡ് അറിയിച്ചു. നാല് പേർക്ക് പരിക്കേറ്റു. 23 കാരിയായ യുവതിയും 31, 48 വയസ്സുള്ള രണ്ട് പുരുഷന്മാരുമാണ് സംഭവസ്ഥലത്തുവെച്ച് മരിച്ചത്. പരിക്കേറ്റ നാലുപേരിൽ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ചുവപ്പ് ബിഎംഡബ്ല്യു, ചാരനിറ വോക്‌സ്‌വാഗൺ, വെളുത്ത ഓഡി എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തെ തുടർന്ന് പ്രദേശത്ത് യാത്രാതടസം ഉണ്ടായി. “കുടുംബങ്ങളെ ഞെട്ടലിലും ദുഃഖത്തിലും ആഴ്ത്തിയ അതീവ ദാരുണ സംഭവം എന്നാണ് ഫെർമാനാഗ്–സൗത്ത് ടൈറോൺ എംഎൽഎ ഡയാന ആംസ്ട്രോങ് പ്രതികരിച്ചത് . അൾസ്റ്റർ യൂണിയനിസ്റ്റ് പാർട്ടി ഉപനേതാവായ അവർ ബാധിതർക്കുള്ള അനുശോചനവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പൊലീസിനും അടിയന്തര സേവന വിഭാഗങ്ങൾക്കും നന്ദിയും അറിയിച്ചു.

സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും, അപകടസമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നവരോട് വിവരങ്ങൾ കൈമാറണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. അപകടത്തെ തുടർന്ന് മൊയ് മേഖലയിലെ അർമാഗ് റോഡ് അടച്ചിരിക്കുകയാണ്.