ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്താംപ്ടൺ ഷെയറിലെ ഒരു വീടിനുള്ളിൽ ഉണ്ടായ അഗ്നിബാധയെ തുടർന്ന് മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വീടിൻറെ മേൽക്കൂര പൂർണ്ണമായും ഇളകി കത്തി നശിച്ച നിലയിലാണെന്നാണ് പുറത്തുവരുന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത് . ഡ്രോൺ ഉപയോഗിച്ച് എടുത്ത വീടിൻറെ ചിത്രത്തിലാണ് സംഭവത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്.
മരിച്ച മൂന്നുപേരുടെയും വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല. അഗ്നിബാധയെ തുടർന്ന് പുക ശ്വസിച്ച് മൂന്ന് പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. അഗ്നിബാധയുണ്ടായ കെട്ടിടം ഒരു പഴയ റെയിൽവേ സ്റ്റേഷൻ കെട്ടിടമായിരുന്നു. ഇത് പിന്നീട് പരിഷ്കരിച്ച് ഒരു വീടാക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അത്യാഹിത വിദഗ്ധർ സംഭവസ്ഥലത്ത് തുടരുകയാണ്. സമീപത്തെ റോഡുകൾ അടച്ചിരിക്കുകയാണ്. ഇതുവഴിയുള്ള വാഹന ഗതാഗതം ഒഴിവാക്കണമെന്ന് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഷെഫീൽഡിനും ലണ്ടൻ സെൻ്റ് പാൻക്രാസിനും ഇടയിലുള്ള ചില സർവീസുകൾ ഉൾപ്പെടെ കെറ്ററിംഗിനും മാർക്കറ്റ് ഹാർബറോയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതത്തെ തീപിടുത്തം ബാധിച്ചു. താമസ ആവശ്യങ്ങൾക്കായി മാറ്റുന്നതിന് മുമ്പ് ഈ വീട് ഗ്ലെൻഡൻ ആൻഡ് റഷ്‌ടൺ റെയിൽവേ സ്റ്റേഷനായിരുന്നു.
Leave a Reply