ന്യൂസ് ഡെസ്ക്, മലയാളം യുകെ
വേക്ക്ഫീൽഡിൽ കാർ മരത്തിലിടിച്ച് മൂന്ന് കൗമാരക്കാർ ദാരുണമായി കൊല്ലപ്പെട്ടു. വേക്ക്ഫീൽഡിലെ വെസ്റ്റ് ബ്രെട്ടൺ ഗ്രാമത്തിന് സമീപം ഉണ്ടായ അപകടത്തെ തുടർന്നാണ് മൂന്ന് കൗമാരക്കാർ മരിച്ചത് . കറുത്ത സീറ്റ് ഐബിസ കാർ ആണ് അപകടത്തിൽ പെട്ടത്.
19 വയസ്സുള്ള രണ്ട് യാത്രക്കാരും 18 വയസ്സുള്ള ഒരു ഡ്രൈവറും ഉൾപ്പെടെ മൂന്ന് പേർ ആണ് അപകടത്തിൽ മരിച്ചത്. കാറിൽ ഉണ്ടായിരുന്ന രണ്ടു പേരെ പരുക്കുകളോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിന് ദൃക്സാക്ഷികൾ ആയവർ ആരെങ്കിലുമുണ്ടെങ്കിൽ തങ്ങളെ ബന്ധപ്പെടണമെന്ന് വെസ്റ്റ് യോർക്ക്ഷയർ പോലീസിന്റെ സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ജെയിംസ് എൻറ്റ്വിസ്റ്റൽ അഭ്യർത്ഥിച്ചു.
Leave a Reply