മാല പൊട്ടിക്കപ്പെട്ടത് വീട്ടമ്മ അറിഞ്ഞില്ലെങ്കിലും സിസിടിവി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കയ്യോടെ കള്ളനെയും പിടികൂടി. വെള്ളാങ്ങല്ലൂർ പാലപ്രക്കുന്ന് സ്വദേശി ലീലയുടെ 3 പവന്റെ മാല ബൈക്കിൽ വന്നു കവർന്ന കേസിൽ കോടന്നൂർ നാരായണൻകാട്ടിൽ ശരത്‌ലാലിനെ (31)യാണ് സിഐ: പി.ആർ. ബിജോയിയുടെ നേതൃത്വത്തിൽ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചൊവ്വാഴ്ച ഉച്ചയോടെ ഒറ്റയ്ക്കു നടന്നുപോകുന്നതിനിടെയാണു കവർച്ച. വീട്ടിലെത്തിയ ശേഷമാണു മാല നഷ്ടപ്പെട്ട വിവരം വീട്ടമ്മ അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്. എസ്ഐ കെ.എസ്.സുബിന്ത്, സിപിഒമാരായ അനൂപ് ലാലൻ, ജോസി ജോസ്, പ്രവീൺ ഭാസ്‌കരൻ, പി.വി.അനീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.