ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന്റെ മത്സരങ്ങൾക്കുള്ള വിഡീയോ ലഭിക്കേണ്ട അവസാന തിയതി ഇന്ന് സമാപിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തവർക്ക് അവരുടെ രജിസ്‌ട്രേഷൻ നമ്പർ ഇതിനോടകം അയച്ചുകഴിഞ്ഞു. മത്സരാത്ഥികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ, മത്സരങ്ങൾക്കുള്ള വിഡീയോ എപ്രകാരമാണ് റെക്കോർഡ് ചെയ്യേണ്ടതെന്നും അത് മത്സരങ്ങൾക്ക് അയക്കേണ്ടത് എപ്രകാരമായിരിക്കണമെന്നും അറിയിച്ചിട്ടുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ വർഷങ്ങളിൽനിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഈ വർഷം വെർച്വൽ ബൈബിൾ കലോത്സവമാണ് നടത്തുക. പരിമിതമായ സാഹചര്യത്തിൽനിന്നുകൊണ്ട്, എല്ലാവരെയും ഉൾക്കൊള്ളാവുന്ന തരത്തിൽ ഓരോ എയ്‌ജ് ഗ്രൂപ്പുകാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഈ വർഷം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരങ്ങൾക്ക് പേര് നൽകാനുള്ള അവസാന തീയതി ഒക്ടോബർ പതിനൊന്നിന് സമാപിച്ചിരിന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തെക്കുറിച്ചും മത്സരങ്ങൾ അയക്കേണ്ട രീതികളെക്കുറിച്ചും കൂടുതലായി അറിയുന്നതിന് ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു. http://smegbbiblekalotsavam.com/wp-content/uploads/2020/09/CSMEGB-Online-Bible-Kalotsavam-2020-Final-2.9-29.09.2020.pdf