ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ 2020 ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തെ ഹൃദയത്തിലേറ്റി രൂപത സമൂഹം. രണ്ടായിരത്തിലതികം കുട്ടികൾ മത്സരിക്കുന്ന ഈ മത്സരത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾ ഇന്ന് സമാപിക്കുമ്പോൾ കുട്ടികൾ ആവേശത്തോടെ, രണ്ടാമത്തെ റൗണ്ടിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ്. ആദ്യ റൗണ്ടിലെ മൂന്നു മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടിയതിനുശേഷം അതിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ എഴുപത്തിയഞ്ചു ശതമാനം കുട്ടികൾ അടുത്ത റൗണ്ടിലേക്കുള്ള മത്സരങ്ങൾക്ക് യോഗ്യത നേടും. ആദ്യ റൗണ്ട് മത്സരത്തിലെ വിജയികളെയും രണ്ടാമത്തെ റൗണ്ടിലേക്ക് യോഗ്യത നേടാത്തവരെയും അവരുടെ രജിസ്റ്റേർഡ് ഇമെയിൽ വഴി മത്സരഫലം അറിയിക്കുന്നതായിരിക്കുമെന്ന് ബൈബിൾ അപ്പോസ്റ്റലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്ന് റൗണ്ടുകളിലായി നടത്തുന്ന ഈ മത്സരങ്ങളുടെ അവസാന മത്സരം ഓഗസ്റ്റ് 29 ന് നടത്തക്ക രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ റൗണ്ടിലേക്കുള്ള മത്സരങ്ങളുടെ പഠനഭാഗങ്ങൾ അറിയുവാനും മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാനും ബൈബിൾ അപ്പൊസ്‌തലറ്റിന്റെ വെബ് സൈറ്റ് സന്ദർശിക്കുക .http://smegbbiblekalotsavam.com/?page_id=595 .ഇന്ന് നടക്കുന്ന മത്സരങ്ങൾക്കുള്ള ലിങ്ക് കുട്ടികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ അയച്ചിട്ടുണ്ട് എന്ന് സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് പി.ആർ.ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .