ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : കോവിഡിന് ശേഷമുള്ള ആദ്യ പരീക്ഷകളിൽ ഉയർന്ന എ-ലെവൽ ഗ്രേഡുകൾ കുറഞ്ഞതായി റിപ്പോർട്ടുകൾ. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ എ-ലെവൽ ഗ്രേഡുകളുടെ അനുപാതം 2021 മുതൽ കുറഞ്ഞെന്നും എന്നാൽ ഇത് 2019-നെക്കാൾ ഉയർന്നതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 36.4% എ-ലെവലുകൾ ഈ വർഷം എ*, എ എന്നിവയിൽ മാർക്ക് ചെയ്‌തിട്ടുണ്ട്. അതേസമയം കഴിഞ്ഞ വർഷം 44.8% പരീക്ഷകൾക്ക് എ അല്ലെങ്കിൽ അതിനുമുകളിൽ ഗ്രേഡ് ലഭിച്ചിരുന്നു. ഇത് പരിഹരിക്കാൻ വിവിധ പദ്ധതികൾ അധികൃതർ ആസൂത്രണം ചെയ്യുകയാണിപ്പോൾ. കോവിഡ്-19 മൂലം രണ്ട് വർഷത്തെ ഇടവേളകൾക്ക് ശേഷം ആദ്യമായാണ് പൊതു പരീക്ഷകളെ അടിസ്ഥാനമാക്കി എ-ലെവൽ ഗ്രേഡുകൾ നൽകുന്നത്.
തങ്ങൾ ഒരു വീണ്ടെടുക്കൽ കാലഘട്ടത്തിലാണെന്നും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടുവെന്നും, അതിനെ തുടർന്നാണ് ഇത്തരമൊരു നടപടിയെന്നും പരീക്ഷാ കൺട്രോളർ ഓഫ്ക്വൽ പറഞ്ഞു. സാഹചര്യത്തെ മുന്നിൽ കണ്ട് വടക്കൻ അയർലൻഡിലും വെയിൽസിലും സമാനമായ പദ്ധതികൾ നടപ്പാക്കി വരികയാണ്. 2019 നെ അപേക്ഷിച്ച് ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള പശ്ചാത്തലത്തിൽ നിന്നുള്ള കൂടുതൽ വിദ്യാർത്ഥികൾക്ക് സർവകലാശാലയിൽ ഇടം ലഭിച്ചതായി യുകാസ് പറഞ്ഞു.
മൊത്തത്തിലുള്ള വിജയ ശതമാനം 98.4% ആണ്. ഇത് 2019 ലെ നിരക്കിനും 2021 ലെ നിരക്കിനും ഇടയിൽ മാത്രമാണ്. ആൺകുട്ടികളേക്കാൾ പെൺകുട്ടികൾക്കാണ് ഇവിടെ ഉയർന്ന ഗ്രേഡുകൾ ലഭിച്ചത്. മൊത്തത്തിൽ, പെൺകുട്ടികൾക്ക് 37.4% എ*, എ ഗ്രേഡുകൾ നൽകി, ആൺകുട്ടികളുടെ എൻട്രികളിൽ 35.2%. ഇതോടെ ഏറ്റവും ജനപ്രിയമായ 10 വിഷയങ്ങളിൽ ഒന്നായി ഇംഗ്ലീഷ് സാഹിത്യം ഉയർന്നു.
Leave a Reply