ലണ്ടന്‍: സമാധാന പൂര്‍ണമായി ജീവിതാന്തരീക്ഷത്തില്‍ കുട്ടികളെ വളര്‍ത്താനും നല്ല സാമൂഹിക സാഹചര്യത്തില്‍ ജീവിക്കാനും ഇഷ്ടപ്പെടാത്ത കുടുംബങ്ങള്‍ ഉണ്ടാവില്ല. യു.കെയിലെ അത്തരം നഗരങ്ങളെ തേടി ഒരു അന്വേഷണം നടത്തിയിരിക്കുകയാണ് ഫിക്‌സ്ഡ് ഫീ എസ്റ്റേറ്റ് ഏജന്‍സി യോപാ (Yopa). യു.കെയിലെ മാതാപിതാക്കള്‍ക്ക് ഇടയില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേ വഴിയാണ് യോപാ അന്വേഷണം നടത്തിയത്. രാജ്യത്തെ 50 ശതമാനത്തിലേറെ കുടുംബങ്ങളെ സര്‍വ്വേയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ അറിയിച്ചു. കുറ്റകൃത്യങ്ങളുടെ നിരക്ക്, പ്രകൃതിഭംഗി, അവശ്യ സാധനങ്ങളുടെയും സ്ഥാപനങ്ങളുടെയും ലഭ്യത തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് പലരും മറുപടി പറഞ്ഞിരിക്കുന്നത്.

യോപയുടെ കണ്ടെത്തല്‍ പ്രകാരം ഡെര്‍ബിഷെയറിലുള്ള ആഷ്ബ്രൗണ്‍ ടൗണ്‍ഷിപ്പാണ് സമാധാനപരമായ കുടുംബ ജീവിതത്തിന് അനുയോജ്യമായ സ്ഥലം. ശരാശരി വീടുകള്‍ക്ക് ഇവിടെങ്ങളില്‍ 200,000 പൗണ്ട് മാത്രമാണ് വില, പീക്ക് ജില്ലകളിലേക്കുള്ള ഈസ് ആക്‌സസ്, കുറ്റകൃത്യങ്ങളുടെ കുറഞ്ഞ നിരക്ക് എന്നിവയാണ് ആഷ്ബ്രൗണിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ചരിത്രപ്രധാന്യേമേറിയ സറൈയിലെ വാള്‍ട്ടണ്‍ ഓണ്‍ തംമ്‌സ് ടൗണ്‍ഷിപ്പാണ് രണ്ടാം സ്ഥാനത്ത്. കാപ്റ്റല്‍ നഗരത്തില്‍ നിന്ന് 18 മൈല്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ടൗണ്‍ കുടുംബങ്ങള്‍ക്ക് ജീവിത സാഹചര്യമൊരുക്കുന്നതില്‍ മികച്ചു നില്‍ക്കുന്നതായി ആളുകള്‍ വ്യക്തമാക്കുന്നു.

നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ ഹറോഗേറ്റാണ് മൂന്നാമത്തെ കുടുംബങ്ങളുടെ പ്രിയപ്പെട്ട ടൗണ്‍. രണ്ട് സ്‌കോട്ടിഷ് നഗരങ്ങളും ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും മാനദണ്ഡമാക്കിയത്. ആശുപത്രി, സ്‌കൂള്‍/കോളേജ്, ഗതാഗത സൗകര്യം മറ്റു അടിസ്ഥാന സൗകര്യങ്ങള്‍, ജിവിത ചെലവ്, മലനീകരണം, ജോലിയുടെ ലഭ്യത, വരുമാനം, നഴ്‌സറികള്‍/ഡേ സ്‌കൂള്‍സ് തുടങ്ങിയവയാണ്. കുട്ടികളുടെ സുരക്ഷയാണ് മറ്റു പ്രധാനപ്പെട്ട കാര്യമായി മാതാപിതാക്കള്‍ മാനദണ്ഡമാക്കിയത്. ജീവിക്കാനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് രാജ്യത്തെ കുടുംബങ്ങളെ സഹായിക്കുകയായിരുന്നു സര്‍വ്വേ ലക്ഷ്യമിട്ടിരുന്നതെന്ന് യോപാ കോ-ഫൗണ്ടര്‍ ഡേവിഡ് ജേക്കബ് പ്രതികരിച്ചു.