ഉണ്ണിയേശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വിശ്വാസികള്‍ക്ക് മാര്‍പ്പാപ്പ ക്രിസ്മസ് സന്ദേശം നല്‍കി മണിക്കൂറുകള്‍ക്കകം അര്‍ദ്ധനഗ്‌നയായ യുവതി വത്തിക്കാനിലെ പുല്‍ക്കൂട്ടില്‍ നിന്നും യേശുവിനെ കവരാന്‍ നടത്തിയ ശ്രമം പോലീസ് തടഞ്ഞു; പൗരോഹിത്യത്തിന് മുകളിലുള്ള വിജയം ലക്ഷ്യമിടുന്ന സംഘടനയിലെ ആലിസ വിനോഗ്രെഡോവ എന്ന യുവതിയാണ് പ്രതിഷേധക്കാരി
വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പുല്‍ക്കൂട്ടില്‍ നിന്നും ഉണ്ണിയേശുവിനെ കവരാന്‍ അര്‍ദ്ധനഗ്‌നയായ ഫെനിസിറ്റ് സംഘാംഗം നടത്തിയ പരിശ്രമം പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം തടയപ്പെട്ടു. ഉണ്ണിയേശുവിന്റെ രൂപം കൈയിലെടുക്കാന്‍ ഈ സ്ത്രീക്ക് സാധിച്ചെങ്കിലും ബാക്കിയുള്ള പ്രകടനങ്ങള്‍ പോലീസ് തടഞ്ഞു. സുരക്ഷാ റെയിലുകള്‍ ചാടിക്കടന്ന യുവതി ‘സ്ത്രീയാണ് ദൈവം’ എന്ന് വിളിച്ചുപറഞ്ഞാണ് ഓടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
വിവാദമായ ഫെമെന്‍ ഗ്രൂപ്പിലെ അംഗമാണ് ഈ പ്രത്യേക പ്രതിഷേധത്തിന് ഇറങ്ങിയത്. സ്ത്രീയാണ് ദൈവം എന്ന് ശരീരത്തിലും എഴുതിയിരുന്നു. അര്‍ദ്ധനഗ്‌നയായ യുവതിയുടെ പൊടുന്നനെയുള്ള പ്രകടനത്തില്‍ പോലീസ് ഒന്ന് പകച്ചെങ്കിലും മനോനില നില വീണ്ടെടുത്ത് പിന്നാലെ ഓടി യുവതിയെ തടഞ്ഞു. ഇതേ സ്‌ക്വയറില്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം പോപ്പ് ഫ്രാന്‍സിസ് ക്രിസ്മസ് സന്ദേശം നല്‍കാന്‍ ഇരിക്കവെയായിരുന്നു സംഭവം. പോലീസ് പടികളില്‍ തപ്പിത്തടഞ്ഞ് വീണെങ്കിലും യുവതിയെ ഒരുവിധത്തില്‍ തടഞ്ഞ് അറസ്റ്റ് ചെയ്തു.
പൗരോഹിത്യത്തിന് മുകളിലുള്ള വിജയം ലക്ഷ്യമിടുന്ന സംഘടനയിലെ ആലിസ വിനോഗ്രെഡോവ എന്ന യുവതിയാണ് പ്രതിഷേധക്കാരിയെന്ന് അവരുടെ വെബ്‌സൈറ്റ് വ്യക്തമാക്കി. 2014 ക്രിസ്മസ് ദിനത്തിലും ഉണ്ണിയേശുവിനെ അടിച്ചുമാറ്റിക്കൊണ്ടുള്ള പ്രതിഷേധം സംഘടന നടത്തിയിരുന്നു. ഉക്രെയിനയന്‍ പാര്‍ലമെന്റിന് മുന്നില്‍ ഈ മാസമാദ്യം തുണിയുരിഞ്ഞ് പ്രതിഷേധിച്ച സംഘത്തിലെ പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉക്രെയിന്‍ പ്രസിഡന്റ് പെട്രോ പൊറൊഷെങ്കോ, രാഷ്ട്രീയ എതിരാളി മിഖേല്‍ സാകാഷ്വിലി എന്നിവര്‍ രാജ്യത്തെ നശിപ്പിക്കുകയാണെന്നാണ് യുവതി ആരോപിച്ചത്.
.
Leave a Reply